ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ചി​ത്രം “ഓ​ട്ടം തു​ള്ള​ൽ’ എ​ത്തു​ന്നു

സം​വി​ധാ​യ​ക​ൻ ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ “ഓ​ട്ടം തു​ള്ള​ൽ’ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. “ഒ​രു ത​നി നാ​ട​ൻ തു​ള്ള​ൽ’ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ജി​കെ​എ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ന​ൻ നെ​ല്ലി​ക്കാ​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ധ്യ സ​ജി​ത്ത് ആ​ണ്.
ബി​നു ശ​ശി​റാം ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ്. ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ നേ​ര​ത്തെ പു​റ​ത്ത് വ​രി​ക​യും മി​ക​ച്ച പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യാ​വ​സാ​നം പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ഒ​രു പ​ക്കാ ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടെയ്ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ​ള​രെ ര​സ​ക​ര​മാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും ആ ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. പോ​ളി വ​ത്സ​ൻ, ടി​നി ടോം, ​മ​നോ​ജ് കെ.​യു., കു​ട്ടി അ​ഖി​ൽ, ബി​നു ശ​ശി​റാം, ജി​യോ ബേ​ബി എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ക്ലീ​റ്റ​സ്, അ​ച്ഛാ ദി​ൻ, പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പാ​വാ​ട, കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ജോ​ണി ജോ​ണി യെ​സ് അ​പ്പ, റോ​ഷ​ൻ മാ​ത്യു-ഷൈ​ൻ ടോം ​ചാ​ക്കോ ടീം ​വേ​ഷ​മി​ട്ട മ​ഹാ​റാ​ണി എ​ന്നി​വ​ക്ക് ശേ​ഷം ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ഒ​രു​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണ് “ഓ​ട്ടം തു​ള്ള​ൽ’. ചി​ത്രം അ​ധി​കം വൈ​കാ​തെ ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഛായാ​ഗ്ര​ഹ​ണം-​പ്ര​ദീ​പ് നാ​യ​ർ, സം​ഗീ​തം-​രാ​ഹു​ൽ രാ​ജ്, ക്രി​യേ​റ്റീ​വ് ഹെ​ഡ്-​അ​ജ​യ് വാ​സു​ദേ​വ്, ശ്രീ​രാ​ജ് എ​കെ​ഡി, എ​ഡി​റ്റ​ർ-​ജോ​ൺ​കു​ട്ടി, ആ​ർ​ട്ട്-​സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ്-​അ​മ​ൽ സി. ​ച​ന്ദ്ര​ൻ, വ​സ്ത്ര​ല​ങ്കാ​രം-​സി​ജി തോ​മ​സ് നോ​ബ​ൽ, വ​രി​ക​ൾ- ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ധ​ന്യ സു​രേ​ഷ് മേ​നോ​ൻ, മു​ത്തു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ‍​യ​റ​ക്ടേ​ഴ്സ്-​ അ​ജ​യ് ച​ന്ദ്രി​ക, പ്ര​ശാ​ന്ത് എ​ഴ​വ​ൻ, സാ​ജു പൊ​ട്ട​യി​ൽ​ക​ട, ഡി​ഫി​ൻ ബാ​ല​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ ബി​ജു ക​ട​വൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ​സ്-​ റ​ഫീ​ഖ് ഖാ​ൻ, മെ​ൽ​ബി​ൻ ഫെ​ലി​ക്സ്, സ്ക്രി​പ്റ്റ് അ​സോ​സി​യേ​റ്റ്-​ ദീ​പു പു​രു​ഷോ​ത്ത​മ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​ അ​ജി​ത് എ. ​ജോ​ർ​ജ്, സൗ​ണ്ട് ഡി​സൈ​ൻ-​ചാ​ൾ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ വി​ഷ്ണു എ​ൻ.​കെ, സ്റ്റി​ൽ​സ്-​ അ​ജി മ​സ്ക​റ്റ്, മീ​ഡി​യ ഡി​സൈ​ൻ-​പ ്ര​മേ​ഷ് പ്ര​ഭാ​ക​ർ, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്-​ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, പി​ആ​ർ​ഒ-​ വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment