ബെന്‍സ് കാറിന്റെ ബ്രേക്ക് പോയി! നിയന്ത്രണം നഷ്ടമായി അമിതവേഗതയില്‍ പാഞ്ഞ കാറിന് വഴിയൊരുക്കി പോലീസ്; കാര്‍ നിര്‍ത്താനായി പോലീസ് ചെയ്തത്…

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നു മു​ന്പേ ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ നി​ർ​ത്തി​യ ഡ്രൈ​വ​ർ​ക്കും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കും സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം.

വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. വാ​ഹ​ന​ത്തി​ലെ ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് ആ​ക്സി​ലേ​റ്റ​ർ ലോ​ക്ക് ചെ​യ്യാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​തും ഫ​ല​വ​ത്താ​യി​ല്ല. കാ​ര​ണം പ​രി​മി​ത​മാ​യ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ മാ​ത്ര​മേ കാ​റി​ലെ ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

അ​തും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ബ്രേ​ക്കി​നൊ​പ്പം കാ​റി​ലെ ഗി​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​ന​സി​ലാ​യി. പി​ന്നീ​ട് കാ​റി​ലി​രു​ന്നു കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം പോ​ലി​സി​ന് ഫോ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ദ്ദേ​ഹം കാ​റു​മാ​യി തി​ര​ക്കേ​റി​യ വ​ഴി​യി​ലേ​ക്കു പ്ര​വേ​ശി​ച്ചി​രു​ന്നു.

അ​പ്പോ​ഴേ​ക്കും സം​ഭ​വ​ത്ത​പ്പ​റ്റി അ​റി​ഞ്ഞ ഹൈ​വെ പെ​ട്രോ​ൾ പോ​ലീ​സ് വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന കാ​റു​ക​ൾ ഒ​ഴി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ ഷോ​റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​ർ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ വേ​ഗ​ത നി​യ​ന്ത്രി​ക്കു​ക​യും പി​ന്നീ​ട് നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യ​മ​ത്രെ​യും അ​ദ്ദേ​ഹം നൂ​റു കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ല​ധി​ക​മാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യും ഹൈ​വെ പോ​ലീ​സി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഇ​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Related posts