അ​മി​ത​ഭാ​ര​വു​മാ​യി ടി​പ്പ​ര്‍ ലോ​റി; ന​ടു​റോ​ഡി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ത​ര്‍​ക്കി​ച്ച എ​സ്‌​ഐ​ക്കു ഓഫീസിലെത്തിയപ്പോൾ കസേര നഷ്ടം


കോ​ന്നി: ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പി​ടി​കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടു​റോ​ഡി​ല്‍ സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ത​ര്‍​ക്കി​ച്ച എ​സ്‌​ഐ​യ്ക്കു സ്ഥ​ലം​മാ​റ്റം. കോ​ന്നി എ​സ്‌​ഐ സ​ജു ഏ​ബ്ര​ഹാ​മി​നാ​ണ് സ്ഥ​ലം​മാ​റ്റ​മാ​യ​ത്.

സി​പി​എം അ​രു​വാ​പ്പു​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ദീ​ദു ബാ​ല​നു​മാ​യി ബു​ധ​നാ​ഴ്ച അ​രു​വാ​പ്പു​ലം തേ​ക്കു​തോ​ട്ടം ഭാ​ഗ​ത്താ​ണ് എ​സ്‌​ഐ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സ്ഥ​ലം​മാ​റ്റം.

വാ​ടാ പോ​ടാ വി​ളി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രി​യും എ​സ്‌​ഐ​യും ലോ​ക്ക​ല്‍​ഡ സെ​ക്ര​ട്ട​റി​യും ഏ​റെ നേ​രം ത​ര്‍​ക്കി​ച്ചു.എ​ന്നാ​ല്‍ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​സ്‌​ഐ​യെ മേ​യ് അ​ഞ്ചി​നു ത​ന്നെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു​വെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​മാ​ണ് കോ​ന്നി​യി​ല്‍ നി​ന്നു റി​ലീ​വ് ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്നു​മാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

തേ​ക്കു​തോ​ട്ട​ത്തി​നു സ​മീ​പം അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കു​ന്ന ചി​ത്രം മ​റ്റൊ​രാ​ള്‍ എ​ടു​ത്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ അ​തു​വ​ഴി വ​ന്ന ദീ​ദു ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മു​മ്പും എ​സ്‌​ഐ​യും ദീ​ദു​വും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ഗ്വാ​ദ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

Related posts

Leave a Comment