ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ നിത്യയൗവനമോ ? ഓക്‌സിജന്‍ തെറാപ്പിയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍; വാര്‍ധക്യത്തില്‍ നിന്ന് യൗവനത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമോ…

നിത്യയൗവനം ഏവരുടെയും സ്വപ്‌നമാണ്. ഇത് സാധ്യമാകുമോയെന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍ മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ പ്രായം 25 വയസുവരെ കുറയ്ക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇസ്രയേലില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ഡെയ്ലി മെയ്ല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ‘ഓക്‌സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ അതിന് സാധിച്ചു എന്നാണ് ഇവരുടെ അവകാശവാദം.

64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചെലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം.

ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ ഘടന 25 വര്‍ഷം പിറകില്‍ എങ്ങനെയിരുന്നോ അതുപോലെ ആയി മാറുമെന്നുമാണ് റിപ്പോര്‍ട്ട്.

ഓക്സിജന്‍ ട്രീറ്റ്മെന്റ് വഴി പ്രായമായരുടെ കോശഘടന യുവാക്കളുടേതുപോലെയാക്കി എന്നാണ് അവകാശവാദം. പ്രായമാകുന്നതു കുറയ്ക്കുന്ന ടെലോമെറിന്റെ അളവു ഉയര്‍ത്തുകയാണ് ഓക്സിജന്‍ തെറാപ്പിയിലൂടെ ചെയ്യുക.

പരീക്ഷണം നടത്തിയപ്പോള്‍ ഇത്തരത്തില്‍ ഓകസിജന്‍ തെറാപ്പിലിയൂടെ ടെലോമെറിന്റെ എണ്ണം വര്‍ദ്ധിച്ചുവെന്നും ഇതോടെ വയോധികനായ വ്യക്തിയുടെ കോശം 25 വര്‍ഷം മുമ്പുള്ള അവസ്ഥയില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

ടെലോമെറിന്റെ എണ്ണം കുറയുന്നതാണ് പ്രായമായ അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. എന്നാല്‍, ടെലോമെറിന്റെ എണ്ണം കൂട്ടുകയാണ് പ്രായം കുറയ്ക്കാനുള്ള മാര്‍ഗ്ഗം.

പുതിയ കണ്ടുപിടുത്തത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇതിനെ വിപ്ലവകരം എന്നാണ് നിരവധി ആളുകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്…

Related posts

Leave a Comment