വി​വാ​ഹ​വേ​ദി​യി​ൽ  പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം എം​എ​ൽ​എ​യു​ടെ നൃ​ത്തം; പ​ദ​വി​ക്കൊ​ത്ത് പെ​രു​മാറണ​മെ​ന്ന് വി​മ​ർ​ശ​നം

 

പാ​റ്റ്ന: വി​വാ​ഹ വേ​ദി​യി​ല്‍ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യും പ​ണം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത ബി​ഹാ​റി​ലെ ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​യ്ക്ക് നേ​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം.

ഭ​ഗ​ല്‍​പു​രി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ ഗോ​പാ​ല്‍ മ​ണ്ഡ​ല്‍ എ​ന്ന​യാ​ള്‍​ക്ക് നേ​രെ​യാ​ണ് വി​മ​ര്‍​ശ​നം. ഫ​ത്തേ​പൂ​രി​ല്‍ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഒ​രു പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം നൃ​ത്തം ചെ​യ്ത​ത്.

ഗോ​പാ​ല്‍ മ​ണ്ഡ​ല്‍, പെ​ണ്‍​കു​ട്ടി​ക്ക് അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ചും​ബ​നം ന​ല്‍​കു​ക​യും ത​ന്‍റെ വ​സ്ത്രം മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം പെ​ൺ​കു​ട്ടി​ക്ക് നേ​രെ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നും വ​ലി​യ വി​മ​ര്‍​ശ​നം കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്. പ​ദ​വി​ക്കൊ​ത്ത് പെ​രു​മാ​റാ​നും മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജെ​ഡി​യു നേ​തൃ​ത്വം ഗോ​പാ​ല്‍ മ​ണ്ഡ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഗീ​തം കേ​ട്ട​പ്പോ​ള്‍ നൃ​ത്തം ചെ​യ്യാ​ന്‍ അ​തി​യാ​യ മോ​ഹം തോ​ന്നി​യെ​ന്നും ഒ​രു ക​ലാ​കാ​ര​നെ നൃ​ത്തം ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും ത​ട​യാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ഗോ​പാ​ല്‍ മ​ണ്ഡ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment