പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്‍റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പു​റ​ത്തു​വി​ട്ട് കേ​ര​ള പോലീ​സ്. KL04 AF 3239 എ​ന്ന ന​മ്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ച​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം.

കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ൽ വ​ന്ന ഓ​ട്ടോ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ഓ​ട്ടോ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റേ​താ​ണെ​ന്ന് സം​ശ​യം. പ്ര​തി​ക​ൾ പാ​രി​പ്പ​ള്ളി​യി​ൽ ഏ​ഴ് മി​നി​റ്റ് ചെ​ല​വ​ഴി​ച്ചെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലു​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന വ​ണ്ടി ന​മ്പ​ർ നി​ർ​മി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment