രാ​ഹു​ല്‍ ഗാന്ധി നടത്തേണ്ട ഉ​ദ്ഘാ​ട​നം പി.വി. അ​ന്‍​വ​ര്‍ നിർവഹിച്ചു; രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മെ​ന്നു കോ​ണ്‍​ഗ്ര​സ്


മ​ല​പ്പു​റം: രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാ​നി​രു​ന്ന റോ​ഡു​കളുടെ പ്രവൃത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​മ്പ് പി.​വി.​ അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ര്‍​ക്കു​ല​ര്‍ ലം​ഘി​ച്ച് റോ​ഡ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച അ​ന്‍​വ​റി​ന്‍റെ ന​ട​പ​ടി വി​വാ​ദ​ത്തി​ലാ​യി.

നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​മാ​ണ് അ​ന്‍​വ​ര്‍ ഇന്നലെ വൈകിട്ട് നി​ര്‍​വ​ഹി​ച്ച​ത്. ഇ​ന്ന് വൈകി​ട്ട് മൂ​ന്നി​ന് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാ​ന്‍ ഇ​രു​ന്ന​താ​ണി​വ.​

ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. 4.37 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന മു​ട്ടി​ക്ക​ട​വ്-​പ​ള്ളി​ക്കു​ത്ത്-​വ​ട​ക്കേകൈ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ േജാ​ലി ഉ​ദ്ഘാ​ട​ന​വും അ​ന്‍​വ​ര്‍ നി​ര്‍​വ​ഹി​ച്ച​തി​ല്‍ ഉ​ള്‍​പ്പെ​ടും.

അ​ന്‍​വ​റി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പി​എം​ജി​എ​സ് വൈ ​റോ​ഡു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് എം​പിമാ​രാ​ണെ​ന്നാ​ണ് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ര്‍​ക്കു​ല​ര്‍.

മൂ​ന്നു ദി​വ​സം നാ​ലു ജി​ല്ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് രാ​വി​ലെ കോ​ഴിേ​ക്കാ​ട്ടെ് എ​ത്തി. രാ​വി​ലെ ക​ട​വ് റി​സോ​ര്‍​ട്ടി​ല്‍ മു​ന്‍ എം​എ​ല്‍​എ സീ​തി​ഹാ​ജിെ​യ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു.

സീ​തി​ഹാ​ജി​യു​ടെ നി​യ​മ​സ​ഭാ പ്ര​സം​ഗ​ങ്ങ​ളാ​ണ് ഇ​തി​ലെ ഉ​ള്ള​ട​ക്കം. അ​തി​നു​ശേ​ഷം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ നി​ശ്ച​യി​ച്ചിട്ടു​ള്ള​ത്. പെ​യി​ന്‍ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ലും രാഹുൽ പ​ങ്കെ​ടു​ക്കും.

വ​ണ്ടൂ​രി​ലും ചു​ങ്ക​ത്ത​റ​യി​ലും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. വൈ​കി​ട്ട് നാ​ലു മ​ണി​ക്ക് വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​ഓ​എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.​ ഡി​സം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ക​ണ്ണൂ​ര്‍ സാ​ധു ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കെ​പി​സി​സി​യു​ടെ പ്ര​ഥ​മ പ്രി​യ​ദ​ര്‍​ശി​നി സാ​ഹി​ത്യ​പു​ര​സ്‌​കാ​രം ടി.​ പ​ദ്മ​നാ​ഭ​ന് സ​മ്മാ​നി​ക്കും.

11.25ന് ​കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.2.15 എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment