മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; മ​ക​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി. ​ജ​യ​രാ​ജ​ൻ രം​ഗ​ത്ത്.

“​ഇ​ര​ന്ന് വാ​ങ്ങു​ന്ന​ത് ശീ​ല​മാ​യി​പ്പോ​യി’ എ​ന്ന പി ​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജെ​യി​ൻ രാ​ജി​ന്‍റെ ഒ​റ്റ​വ​രി പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യ​ത്.

ത​ന്‍റെ മ​ക​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ല. പാ​നൂ​ർ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ങ്കി​ൽ ഇ​ത്ത​മൊ​രു അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ല.

പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ ഏ​ർ​പെ​ടേ​ണ്ട​ത് പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന​മു​ണ്ടാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ലാ​ണെ​ന്നും ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment