ചെ​ക്കു​ക​ൾ മ​ട​ങ്ങി​, ക​മ്പ​നി കേ​സ് ന​ൽ​കി​! ചെ​ക്ക് കേ​സി​ൽ ത​മി​ഴ് ന​ട​ൻ ശ​ര​ത് കു​മാ​റി​നും ഭാ​ര്യ രാ​ധി​ക​യ്ക്കും ഒ​രു വ​ർ​ഷം ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: ചെ​ക്ക് കേ​സി​ൽ ത​മി​ഴ് ന​ട​ൻ ശ​ര​ത് കു​മാ​റി​നും ഭാ​ര്യ രാ​ധി​ക​യ്ക്കും ഒ​രു വ​ർ​ഷം ത​ട​വ് ശി​ക്ഷ. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

സി​നി​മ നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ട​മാ​യി ന​ൽ​കു​ന്ന റാ​ഡി​യ​ന്‍​സ് മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ന്ന് ശ​ര​ത് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ജി​ക് ഫ്രെയിം​സ് ക​മ്പ​നി പ​ണം വാ​ങ്ങി​യി​രു​ന്നു.

ഇ​തി​ന് പ​ക​ര​മാ​യി തീ​യ​തി ചേ​ർ​ക്കാ​ത്ത ചെ​ക്കു​ക​ൾ ശ​ര​ത് കു​മാ​ർ ന​ൽ​കു​ക​യും ചെ​യ്തു. ഈ ചെ​ക്കു​ക​ൾ മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് റാ​ഡി​യ​ൻ​സ് മീ​ഡി​യ ക​മ്പ​നി കേ​സ് ന​ൽ​കി​യ​ത്.

വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ശ​ര​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ര​ത് കു​മാ​ർ നി​ർ​ണാ​യ​ക സാ​ന്നിധ്യ​മാ​യി​രു​ന്നു.

Related posts

Leave a Comment