ഇ​ന്ന​സെ​ന്‍റി​ന് 3.96 കോ​ടി​; പി. ​രാ​ജീ​വി​ന് 16 ല​ക്ഷം ! ആസ്തി വെളിപ്പെടുത്തി സ്ഥാനാർഥികൾ

കൊ​ച്ചി: ചാ​ല​ക്കു​ടി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റി​ന് 3.96 കോ​ടി​യു​ടെ സ്വ​ത്ത്. ഭൂ​മി, വീ​ട് എ​ന്നീ സ്ഥാ​വ​ര ആ​സ്തി​ക​ളു​ടെ മൂ​ല്യം 1,02,63,700 രൂ​പ​യും വാ​ഹ​നം, സ്വ​ർ​ണം, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നീ ജം​ഗ​മ ആ​സ്തി ഇ​ന​ത്തി​ൽ 2,93,76,262 രൂ​പ​യും വരും. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച ആ​സ്തി ​വി​വ​രരേ​ഖ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രു ബെ​ൻ​സ് കാ​റും ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളുമുണ്ട്. ബെ​ൻ​സ് കാ​ർ 2016ൽ ​സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡാ​യി വാ​ങ്ങി​യ​താ​ണ്. വില 18 ല​ക്ഷം രൂ​പ. 2016ൽ ​വാ​ങ്ങി​യ കെഎ​ൽ 45 പി-2000 ​ഇ​ന്നോ​വ കാ​റി​ന് 20 ല​ക്ഷ​വും 2017ൽ ​വാ​ങ്ങി​യ കെഎ​ൽ 45 ജെ-8282 ​ഇ​ന്നോ​വ കാ​റി​ന് 19.50 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ല. ഇ​രി​ങ്ങാ​ല​ക്കു​ട ജി​യോ​ജി​ത് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ലി​മി​റ്റി​ഡ​ൽനി​ന്നെ​ടു​ത്ത 2,89,166 രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ണ്ട്. കാ​ർ വാ​ങ്ങു​ന്ന​തി​ന് ടൊ​യോ​ട്ട ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി​ൽ​നി​ന്ന് 6,70,000 രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ര്യ ആ​ലീ​സി​ന് 63.89 ല​ക്ഷം രൂ​പ​യു​ടെ ആ​സ്ഥി​യു​ണ്ട്. 41,33,513 രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​യും 22,55,000 രൂ​പ​യു​ടെ സ്ഥാ​വ​ര ആ​സ്തി​യും. കൈ​വ​ശ​മു​ള്ള 640 ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 18,88,000 രൂ​പ​യാ​ണ് വി​ല. മ​ക​ൻ സോ​ണ​റ്റി​ന്‍റെ കൈ​വ​ശം 10,000 രൂ​പ​യു​ണ്ട്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ഇ​രി​ങ്ങാ​ല​ക്കു​ട ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ൽ 19,78,627 രൂ​പ​യു​ണ്ട്. അ​വി​ടെ​ത്ത​ന്നെ 15,75,000 രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​മു​ണ്ട്. കൈ​വ​ശ​മു​ള്ള 50 ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 1,47,500 രൂ​പ​യാ​ണ് വി​ല.

എ​റ​ണാ​കു​ളം ലോ​ക്​സ​ഭ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​രാ​ജീ​വി​നു 16,78,774 രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മി​ല്ല. നാ​മ​നി​ർ​ദേ​ശ​ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച ആ​സ്തി രേ​ഖ​യി​ലാ​ണ് ഈ ​വി​വ​രം. 8,14,567 രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ട്. കൈ​വ​ശ​മു​ള്ള​ത് 1000 രൂ​പ​. ഒ​ൻ​പ​ത് ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 2012 മോ​ഡ​ൽ ഇ​ന്നോ​വ കാ​ർ സ്വ​ന്തം പേ​രി​ലു​ണ്ട്. ബാ​ങ്ക് നി​ക്ഷേ​പ​മാ​യി 2,77,024 രൂ​പ​യും 750 രൂ​പ​യു​ടെ ഷെ​യ​റും അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സും ഉ​ണ്ട്.

രാ​ജീ​വി​ന്‍റെ ഭാ​ര്യ വാ​ണി കേ​സ​രി​ക്കു വീ​ടും കൃ​ഷി ഭൂ​മി​യും ഉ​ൾ​പ്പെ​ടെ 1.90 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സ്ഥാ​വ​ര സ്വ​ത്തു​ണ്ട്. 42,98,155 രൂ​പ മൂ​ല്യ​മു​ള്ള ജം​ഗ​മ വ​സ്തു​ക്ക​ളു​ണ്ട്. 11.69 ല​ക്ഷ​ത്തി​ന്‍റെ ബാ​ങ്ക് നി​ക്ഷേ​പ​വും 7.25 ല​ക്ഷ​ത്തി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സും 24 ല​ക്ഷം വി​ല​യു​ള്ള സ്വ​ർ​ണ​വും അ​ട​ങ്ങു​ന്ന​താ​ണ് ജം​ഗ​മ വ​സ്തു​ക്ക​ൾ. അ​മ്മ രാ​ധ​യു​ടെ പേ​രി​ൽ 2.31 കോ​ടി​യു​ടെ സ്ഥാ​വ​ര വ​സ്തു​ക്ക​ളു​ണ്ട്. 79,661 രൂ​പ​യു​ടെ ജം​ഗ​മ സ്വ​ത്തുമു​ണ്ട്.

കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിംഗി​ൽ ഡി​പ്ലോ​മ​യും എ​ൽ​എ​ൽ​ബി​യു​മാ​ണ് രാ​ജീ​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. മു​ൻ രാ​ജ്യ​സ​ഭാ എം​പി എ​ന്ന നി​ല​യി​ലു​ള്ള 21,500 രൂ​പ പെ​ൻ​ഷ​നാ​ണ് മാ​സ​വ​രു​മാ​നം. സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ഡ​യ​റ​ക്ട​റാ​യ വാ​ണി​ക്ക് 80,375 രൂ​പ​യാ​ണ് മാ​സ​വ​രു​മാ​നം. നോ​ർ​ത്ത് പ​റ​വൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ഓ​രോ കേ​സു​ക​ൾ രാ​ജീ​വി​ന്‍റെ പേ​രി​ലു​ണ്ട്.

Related posts