വി​വാ​ഹ​വേ​ദി​യി​ൽ കാ​രു​ണ്യ സ്പ​ർ​ശമായി വ​ര​ൻ

കു​റ്റ്യാ​ടി: വി​വാ​ഹ​വേ​ദി​യി​ൽ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​പ്പോ​ൾ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കൊ​പ്പം കാ​രു​ണ്യ ഹ​സ്ത​വു​മാ​യി വ​ര​ൻ.

ദേ​വ​ർ കോ​വി​ലെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദി​ന്‍റെ മ​ക​ൻ അ​വാ​ദ് അ​ഹ​മ്മ​ദി​ന്‍റെ നി​ക്കാ​ഹ് ച​ട​ങ്ങി​ൽ കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യ​ക്കൊ​ടി ജി​സി​സി, കെ​എം​സി​സി​യു​ടെ സ്പ​ർ​ശം പെ​യി​ൻ ആ​ന്‍ഡ് പാ​ലി​യേ​റ്റീ​വ് മം​ഗ​ല്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലേ​ക്കാ​ണ് വി​വാ​ഹ സത്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭാ​വ​ന ന​ൽ​കിയത്.

മം​ഗ​ല്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ചെ​യ്തു വ​രു​ന്നു. മം​ഗ​ല്യ​സ്പ​ർ​ശ​ത്തി​ലേ​യ്ക്കു​ള്ള സം​ഭാ​വ​ന പി.​കെ. കു​ഞ്ഞ​മ്മ​ദ്, അ​വാ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രി​ൽ നി​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ഏ​റ്റു വാ​ങ്ങി.

ച​ട​ങ്ങി​ൽ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, പി. ​അ​മ്മ​ദ്, വി.​പി. കു​ഞ്ഞ​ബ്ദു​ള്ള, പി.​പി. ദി​നേ​ശ​ൻ, ഇ​ല്ല​ത്ത് അ​സീ​സ്, പി.​കെ. ഹ​മീ​ദ്, പി.​വി. കു​ഞ്ഞ​ബ്ദു​ള്ള, ടി.​എം. ബ​ഷീ​ർ, ഇ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ.​എ​ഫ്. റി​യാ​സ്, ടി. ​സൈ​നു​ദീ​ൻ, എ.​കെ.​കെ. ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts