മൂ​ന്നാ​റി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​; റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്തു; തൊഴിലാളി ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചത് മണിക്കൂറുകളോളം


ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​യി​റ​ങ്ങി. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ മൂ​ന്നാ​ര്‍ ലോ​ക്കാ​ര്‍​ട് എ​സ്റ്റേ​റ്റി​ലാ​ണ് പ​ട​യ​പ്പ​യെ​ത്തി​യ​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ച പ​ട​യ​പ്പ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്ത് അ​രി​യും മ​റ്റും വാ​രി പു​റ​ത്തി​ട്ടു.

ആ​ളു​ക​ള്‍ ബ​ഹ​ളം വ​ച്ചി​ട്ടും തി​രി​കെ പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച ആ​ന രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തി​രി​കെ മ​ട​ങ്ങി​യ​ത്.
ഏ​താ​നും മാ​സം മു​മ്പ് ച​ട്ട​മൂ​ന്നാ​റി​ലും റേ​ഷ​ന്‍ ക​ട പ​ട​യ​പ്പ ത​ക​ര്‍​ത്തി​രു​ന്നു.

ഇ​വി​ടെ ഏ​താ​നും ദി​വ​സം ത​മ്പ​ടി​ച്ച​തി​നു ശേ​ഷ​മാ​ണ് പി​ന്നീ​ട് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​ന്നാ​റി​ലേ​ക്കു തി​രി​കെ മ​ട​ങ്ങി​യെ​ത്തി​യ​ത്.
പ​ല​പ്പോ​ഴും ദേ​ശീ​യ പാ​ത​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന പ​ട​യ​പ്പ വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​രി​ക്കൊ​മ്പ​നു ശേ​ഷം പ​ട​യ​പ്പ​യും എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു നേ​രേ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ല​യ​ങ്ങ​ള്‍​ക്ക​ടു​ത്ത് പ​ട​യ​പ്പ എ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment