പടയപ്പയുടെ അഴിഞ്ഞാട്ടം; മൂന്നാ​റി​ല്‍ വീ​ണ്ടും കാ​ട്ടാ​നയിറങ്ങി; വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു

മൂ​ന്നാ​ര്‍: വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും പ്ര​ദേ​ശ വാ​സി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​യി വീ​ണ്ടും പ​ട​യ​പ്പ. ക​ല്ലാ​ര്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം ഇ​റ​ങ്ങി​യ പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു.

കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന വൈ​ദി​ക​ന​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാ​റി​ല്‍ നി​ന്നു ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ളാ​ണ് കാ​ട്ടാ​ന ത​ട​ഞ്ഞ​ത്.

വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്തവി​ധം റോ​ഡി​നു ന​ടു​വി​ല്‍ നി​ല​യു​റ​പ്പി​ച്ചു. ഈ ​ത​ക്കം നോ​ക്കി ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങി. ആ​ന പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും എ​ല്ലാ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment