രോ​ഷ​വും സ​ങ്ക​ട​വും അ​ട​ക്കാ​നാ​യി​ല്ല! പൊട്ടിത്തെറിച്ച് ദീപിക

ദീ​പി​ക പ​ദു​ക്കോ​ണി​ന് രോ​ഷ​വും സ​ങ്ക​ട​വും അ​ട​ക്കാ​നാ​യി​ല്ല. ട്വി​റ്റ​റി​ലൂ​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക ത​ന്നെ ചെ​യ്തി​രി​ക്കു​ന്നു പ​ത്മാ​വ​തി​യി​ലെ നാ​യി​ക. ഗു​ജ​റാ​ത്തി​ൽ ക​ര​ണ്‍ എ​ന്ന ക​ലാ​കാ​ര​ൻ 48 മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് ഒ​രു​ക്കി​യ, താ​ൻ നാ​യി​ക​യാ​യ പ​ത്മാ​വ​തി​യു​ടെ രം​ഗോ​ലി ക​ലാ​രൂ​പം ഒ​രു​കൂ​ട്ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെ ന​ശി​പ്പി​ച്ച​താ​ണ് ദീ​പി​ക​യെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യോ​ട് ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ പ​ത്മാ​വ​തി​യു​ടെ മു​ഖ​മാ​ണ് വ​ർ​ണ​ക്കൂ​ട്ടി​ൽ ക​ര​ണ്‍ വ​ര​ച്ചു​ണ്ടാ​ക്കി​യ​ത്. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ഒ​രു​ക്കി​യ ഈ ​ക​ലാ​രൂ​പ​മാ​ണ് നൂ​റോ​ളം വ​രു​ന്ന അ​ക്ര​മി​സം​ഘം പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച​ത്. ക​ര​ണി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സൃ​ഷ്ടി​ക്കും എ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ഴ്ച അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​ന​സി​നെ ത​ക​ർ​ക്കു​ന്ന​താ​ണി​ത്. ആ​രാ​ണ് ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ. ഇ​വ​ർ ആ​രാ​ണ്. ഇ​നി​യും എ​ത്ര​കാ​ലം ഇ​ത് തു​ട​രാ​ൻ ന​മ്മ​ൾ അ​ന​വ​ദി​ക്കും. ഇ​ങ്ങ​നെ പി​ന്നെ​യും പി​ന്നെ​യും നി​യ​മം കൈ​യി​ലെ​ടു​ത്ത് ന​മ്മു​ടെ വ്യ​ക്തിസ്വാ​ത​ന്ത്ര്യ​വും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വും ന​ശി​പ്പി​ക്കാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കും. ഇ​തി​ന് ഒ​രു അ​വ​സാ​നം വേ​ണം. ഇ​തി​നെ​തി​രെ ന​ട​പ​ടി വേ​ണം- ട്വി​റ്റ​റി​ലൂ​ടെ കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യോ​ട് ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ടു.

റാ​ണി പ​ത്മാ​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യെ പ്ര​ശ്ന​ങ്ങ​ൾ വി​ടാ​തെ പി​ന്തു​ട​രു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വി​കാ​രം വ്രണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ര​ജ​പു​ത്ര​രു​ടെ സം​ഘ​ട​ന നേ​ര​ത്തെ ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ര​ജ​പു​ത്ര ക​ർ​ണി സേ​നാം​ഗ​ങ്ങ​ൾ സെ​റ്റ് ആ​ക്ര​മി​ക്കു​ക വ​രെ ചെ​യ്തു. പി​ന്നീ​ട് ഷൂ​ട്ടി​ങ് കോ​ലാ​പു​രി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​വി​ടെ​വ​ച്ച് സെ​റ്റി​ന് തീ​പി​ടി​ച്ചു. ര​ണ്‍​വീ​ർ സി​ങും ഷാ​ഹി​ദ് ക​പൂ​റു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Related posts