എന്തുപറ്റി ഈ നാടിന്..! സ്കൂ​ളി​ലേ​ക്ക് പോ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; രക്ഷപ്പെട്ട പെൺകുട്ടി സ്കൂളിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതിയായ ഷിൽരാജിനെ പോലീസ് അറസ്റ്റു ചെയ്തു

മാ​ന​ന്ത​വാ​ടി: സ്കൂ​ളി​ലേ​ക്ക് പോ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടി​ക്കു​ളം പാ​ൽ​വെ​ളി​ച്ചം ഇ​ട​ത്തി​ട്ട​യി​ൽ ഷി​ൽ രാ​ജി(28) നെ​യാ​ണ് തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. സ്കൂ​ളി​ലെ​ത്തി വിദ്യാ ർഥിനി അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും തുടർന്ന് പോ​ലീ​സി​ൽ പ​രാ​തിപ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ നടപടി ഉണ്ടാകാ ത്തതിനെത്തുടർന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ണ്ടും പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് ഷി​ൽ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts