പായിപ്പാട്ട് നിന്ന് നാട്ടിലേക്ക് തിരിച്ചത് നാലായിരത്തോളം ബംഗാളികൾ; ഇന്ന് മടങ്ങാൻ ആരുമില്ല; ഇനിയുള്ളത് നൂ​റി​ൽ താ​ഴെ അ​തി​ഥി​ത്തൊഴിലാളികൾ

ച​ങ്ങ​നാ​ശേ​രി: മി​നി ബം​ഗാ​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന പാ​യി​പ്പാ​ട്ടു​നി​ന്ന് ഒ​രു​മാ​സ​ത്തി​നി​ടെ 4000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​നി പാ​യി​പ്പാ​ട്ട് നൂ​റി​ൽ താ​ഴെ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മെ​ന്ന് ക​ണ​ക്ക്.

പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി വി​വി​ധ ഉ​ട​മ​ക​ളു​ടെ കീ​ഴി​ൽ 110 ക്യാ​ന്പു​ക​ളാ​ണു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ പ​ല ക്യാ​ന്പു​ക​ളും അ​ട​ച്ചു പൂ​ട്ടി​യ നി​ല​യി​ലാ​ണ്.

പാ​യി​പ്പാ​ട് ക​വ​ല​യി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. അ​തി​ഥിത്തൊഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി.കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നി​ട​യി​ൽ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് ആ​ദ്യ​മാ​യി ട്രെ​യി​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ പാ​യി​പ്പാ​ട്ടെ 1180 തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​യ​ത്.

തു​ട​ർ​ന്നു​ള്ള ട്രെ​യി​നു​ക​ളി​ൽ 2280പേ​ർ കൂ​ടി യാ​ത്ര​യാ​വു​ക​യാ​യി​രു​ന്നു. ഇ​ന്നു ബം​ഗാ​ളി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​യി​പ്പാ​ട്ടു​നി​ന്ന് ആ​രു​മി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts

Leave a Comment