ഇ​ന്ത്യാ-​പാ​ക്ക് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശി​യ ഗാ​നം ആ​ല​പി​ക്കു​ന്ന പാ​ക്ക് പൗ​ര​ൻ

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​രം ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ക​ണ്ടി​രു​ന്ന​ത്. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ വി​ജ​യം നേ​ടി​യ​പ്പോ​ൾ കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് ഓ​രോ ആ​രാ​ധ​ക​നും ആ ​നി​മി​ഷം സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ഴി​താ മ​ത്സ​ര​ത്തി​നി​ട​യി​ൽ ഒ​രു പാ​ക്കി​സ്ഥാ​ൻ ആ​രാ​ധ​ക​ൻ ഇ​ന്ത്യ​യു​ടെ ദേ​ശി​യ ഗാ​നം ഏ​റ്റു​പാ​ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്.

മ​ത്സ​ര​ത്തി​നു മു​മ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശി​യ ഗാ​നം ഇ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​നോ​ടൊ​പ്പം ഏ​റ്റു​പാ​ടു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ത്തു​മു​ള്ള ആ​ളു​ക​ൾ​ക്കു​മി​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​ക്കു​വാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts