എനിക്ക് ജീവനില്‍ ഭയമുണ്ട്, അവര്‍ എന്നെ കൊല്ലും; മരിക്കും മുമ്പ് മൈക്കിള്‍ ജാക്‌സന്‍ സ്വന്തം അന്ത്യം കുറിച്ചു കൊടുത്തു, പോപ്പ് ചക്രവര്‍ത്തിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നത് ആരാണ്?

jackലോകത്തിന് ഒരേയൊരു പോപ്പ് ചക്രവര്‍ത്തിയേയുള്ളു. മൈക്കിള്‍ ജാക്‌സനാണത്. നിഗൂഡത ഒളിപ്പിച്ച് ജാക്‌സണ്‍ മരണപ്പെട്ടിട്ടും അദേഹത്തോടുള്ള ലോകത്തിന്റെ ആരാധനയ്ക്കു കുറവുവന്നിട്ടില്ല. ഇപ്പോഴിതാ ജാക്‌സണ്‍ വീണ്ടും സംസാരവിഷയമാകുന്നു. താന്‍ കൊല്ലപ്പെടുമെന്ന് പോപ്പ് ചക്രവര്‍ത്തി ഭയന്നിരുന്നതായി സുഹൃത്താണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജര്‍മ്മന്‍ ബിസിനസുകാരനുമായ സുഹൃത്ത് മൈക്കല്‍ ജേക്കബ്ഷാഗനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.  34 കാരനായ ഷാഗണ് ജാക്‌സനുമായി ഇരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു.

ഭയംമൂലം ജാക്‌സന്‍ തന്നെ പലപ്പോഴും വിളിച്ചിരുന്നതായും കരയുകയും മറ്റും ചെയ്തിരുന്നതായും ഒരു ഓസ്ട്രിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് ഷാഗന്‍ വ്യക്തമാക്കി. 2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കല്‍ ജാക്‌സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്‌സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും അഭിപ്രായം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് താന്‍ വധിക്കപ്പെടുമെന്ന് ഭയന്ന് ജാക്‌സന്‍ സുഹൃത്തിന് കുറിപ്പടി കൈമാറിയത്. ”അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ജീവനില്‍ ഭീതിയുണ്ട്- ജാക്‌സണ്‍ പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തുന്നു.

ആരെയാണ് ജാക്‌സണ്‍ ഭയന്നിരുന്നതെന്ന കാര്യത്തില്‍ സുഹൃത്തിനും കാര്യമായ നിശ്ചയമില്ല. അവര്‍ ആരാണെന്ന് ജാക്‌സന്‍ സൂചന നല്‍കിയിരുന്നുമില്ല. എന്നാല്‍ ചില കുറിപ്പുകള്‍ അത് ജാക്‌സന്റെ ലണ്ടന്‍ പരിപാടികളുടെ പ്രമോട്ടര്‍മാരായ എഇജി ആണെന്ന സംശയം നല്‍കുന്നുണ്ട്. തനിക്ക് എഇജി സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജീവനില്‍ കൊതിയുണ്ടെന്ന് ഇതില്‍ ഒരെണ്ണം പറയുന്നുണ്ട്. അതേസമയം ജാക്‌സന്റെ മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചത് മൂലമാണെന്നാണ് പറഞ്ഞിരിക്കുന്നത്. മരുന്നു നല്‍കിയ ഡോക്ടര്‍ കോണ്‍റാഡ് മുറേയ്ക്ക് ഇതിന് നാലു വര്‍ഷം ജയില്‍ശിക്ഷയും കിട്ടി. ലണ്ടന്‍ പര്യടനത്തിനൊരുങ്ങുന്ന സമയത്ത് ഒരിക്കല്‍ ലാസ്‌വേഗാസില്‍ നിന്നും തന്നെ വിളിച്ച ജാക്‌സണ്‍ അവര്‍ തന്നെ കൊല്ലുമെന്നും തനിക്കൊപ്പം കഴിയാന്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറാന്‍ യാചിക്കുകയും ചെയ്തു. അവര്‍ എന്നെ കൊല്ലാന്‍ പോകുന്നു എന്ന് നെഞ്ചുരുകിയായിരുന്നു ജാക്‌സന്‍ പറഞ്ഞത്. ജാക്‌സന്റെ ചരമവാര്‍ഷികമായ അടുത്തമാസം സുഹൃത്തിന്റെ അഭിമുഖം ചാനല്‍ സംപ്രേഷണം ചെയ്യും.

Related posts