ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ പാക്കിസ്ഥാൻ ഒന്നാമത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരന്പര 3-0നു സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയയെ മറികടന്ന് പാക്കിസ്ഥാൻ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയാണു റാങ്കിംഗിൽ രണ്ടാമത്.
ഇന്ത്യ മൂന്നാമതാണ്. പരന്പര ആരംഭിക്കുന്നതിനു മുന്പ് രണ്ടാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാൻ. ഈ വർഷം തുടക്കത്തിലും പാക്കിസ്ഥാൻ ഒന്നാം റാങ്കിലെത്തിയിരുന്നു.