പാ​ക്കി​സ്ഥാൻ തൂ​ക്കു​സ​ഭയിലേക്ക്; ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാർട്ടിക്ക് മുന്നേറ്റം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ. ഫ​ലം പ്ര​ഖ്യാ​പി​ച്ച 252 സീ​റ്റു​ക​ളി​ല്‍ 97 സീ​റ്റു​ക​ളു​മാ​യി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ സ്വ​ത​ന്ത്ര​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫും രം​ഗ​ത്തെ​ത്തി.

ന​വാ​സ് ഷെ​രീ​ഫി​ന്‍റെ പി​എം​എ​ല്‍-​എ​ന്‍ 72 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു. ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യു​ടെ പി​പി​പി​യ്ക്ക് 52 സീ​റ്റു​ക​ളും ല​ഭി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ന​വാ​സ് ഷെ​രീ​ഫ് മ​റ്റു പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ 133 സീ​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് വേ​ണ്ട​ത്. സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ആ​രു​മാ​യും സ​ഖ്യ​ത്തി​ന് ത​യാ​റെ​ന്ന് ന​വാ​സ് ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഇ​മ്രാ​ന്‍റെ സ്വ​ത​ന്ത്ര​രെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കി​ല്ലെ​ന്നും ന​വാ​സ് ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. ന​വാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് പി​പി​പി അ​റി​യി​ച്ചു.

Related posts

Leave a Comment