350 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്ക് ബോ​ട്ട് ; 6 പേ​ർ പി​ടി​യി​ൽ; പിന്നിൽ ഹാ​ജി അ​ലി സം​ഘ​മെന്ന് സ്ഥി​രീ​ക​രണം


ഗാ​ന്ധി​ന​ഗ​ർ: 350 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്കി​സ്ഥാ​ൻ ബോ​ട്ട് പി​ടി​യി​ൽ. ബോ​ട്ടി​ൽ നി​ന്ന് ആ​റ് പാ​ക്കി​സ്ഥാ​ൻ​കാ​രെ പി​ടി​കൂ​ടി. 50 കി​ലോ ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള എ​ടി​എ​സും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.

1200 കോ​ടി​യി​ലേ​റ വി​ല​വ​രു​ന്ന 210 കി​ലോ ഹെ​റോ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി തീ​ര​ത്ത് പി​ടി​കൂ​ടി​യി​രു​ന്നു. ഹെ​റോ​യി​ൻ ക​ട​ത്തി​യ ഇ​റാ​നി​യ​ൻ ബോ​ട്ടും ആ​റു പേ​രും പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ല​ഹ​രി​ക​ട​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ജി അ​ലി സം​ഘ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു പു​റ​പ്പെ​ട്ട ബോ​ട്ട് ശ്രീ​ല​ങ്ക​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന ഹെ​റോ​യി​ൻ കേ​ന്ദ്ര ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യും ഇ​ന്ത്യ​ൻ നേ​വി​യും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലും 502 കോ​ടി​യു​ടെ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment