പാ​ള​യം മാ​ര്‍​ക്ക​റ്റ്;കോവിഡ് ലക്ഷണമില്ലാത്തവര്‍ക്ക് മാത്രം കച്ചവടത്തിന് അനുമതി


കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ പാ​ള​യം മാ​ര്‍​ക്ക​റ്റ് ഒ​രാ​ഴ്ച്ചക്ക് ശേ​ഷം തു​റ​ക്കു​മ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​മാ​ത്രം ക​ച്ച​വ​ടം ചെ​യ്താ​ല്‍​മ​തി​യെ​ന്ന് നി​ര്‍​ദേ​ശം.

എ​ല്ലാ ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.​

നി​ല​വി​ല്‍ ഇ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​കാ​ത്ത​തു​മൂ​ല​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​നും സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ഇ​ത്ര​യും വി​പു​ല​മ​കാ​നും കാ​ര​ണ​മാ​യ​ത്.

നി​ല​വി​ല്‍ പാ​ള​യ​ത്ത് ഈ ​മാ​സം 16-ന് ​ശേ​ഷം എ​ത്തി​യ​വ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീ​മി​നെ മാ​ര്‍​ക്ക​റ്റി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മാ​ര്‍​ക്ക​റ്റ് അ​ട​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി പാ​ള​യം മാ​ര്‍​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന വ​ണ്ടി​ക​ള്‍ ത​ട​മ്പാ​ട്ട്താ​ഴ​ത്തു​ള്ള അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റ് വ​ഴി വി​ത​ര​ണം ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment