കാ​റി​നു​ള്ളി​ല്‍ 174 കി​ലോ ക​ഞ്ചാ​വ്; ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന 4 പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം


കൊ​ച്ചി: പ​ള​ളു​രു​ത്തി മ​ധു​ര ക​മ്പ​നി ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ നി​ന്നും 174 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന നാ​ലു പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ല്‍ നി​ന്ന് 174 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി തി​രു​വാ​ങ്കു​ളം മാ​മ​ല സ്വ​ദേ​ശി അ​ക്ഷ​യ് രാ​ജ്(24) ഉ​ള്‍​പ്പെ​ടെ ആ​റു പേ​രെ പ​ള്ളു​രു​ത്തി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് അ​ക്ഷ​യ് രാ​ജാ​ണ്. അ​മ്പ​ല​മേ​ട് ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment