ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​വ​ന്നാ​ൽ പെ​ട്ട​തു​ത​ന്നെ; കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ പാ​മ്പാ​ടും​പാ​റ റോ​ഡി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ

നെ​ടു​ങ്ക​ണ്ടം: പാ​മ്പാ​ടും​പാ​റ​യെ​യും വ​ലി​യ​തോ​വാ​ള​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ത​ക​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​ര്‍​ഘ​ട​മാ​യി. പ​രാ​തി​ക​ള്‍ അ​ധി​കാ​രി​ക​ള്‍ അ​വ​ഗ​ണി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ പാ​മ്പാ​ടും​പാ​റ​യി​ലേ​ക്കു വ​ലി​യ​തോ​വാ​ള, മ​ന്നാ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചെ​ത്തു​ന്ന​ത്.

പാ​മ്പാ​ടും​പാ​റ​യി​ല്‍ നി​ന്നു ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്കു പോ​കാ​നു​ള്ള എ​ളു​പ്പ​വ​ഴി​യും ഇ​താ​ണ്. ഇ​തി​നാ​ല്‍ സ്‌​കൂ​ള്‍ ബ​സു​ക​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ മു​ഴു​വ​ന്‍ ഭാ​ഗ​വും ടാ​റിം​ഗ് ഇ​ല്ലാ​ത്ത നി​ല​യി​ലാ​ണ്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും വ​ള​വും നി​റ​ഞ്ഞ​താ​ണ് റോ​ഡ്. ഇ​തി​നാ​ല്‍​ത്ത​ന്നെ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്.

ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ എ​ളു​പ്പ​വ​ഴി​യാ​യി കാ​ണി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

2022 ല്‍ ​റോ​ഡ് പൂ​ര്‍​ണ​മാ​യും ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍​ത്ത​ന്നെ പൊ​ളി​ഞ്ഞു​തു​ട​ങ്ങി​യി​രു​ന്നു. 30 ല​ക്ഷം രൂ​പ​യാ​ണ് ഇ​തോ​ടെ ന​ഷ്ട​മാ​യ​ത്. അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

 

Related posts

Leave a Comment