കൊ​ച്ചി​യി​ലെ മ​ച്ചു​ന​നെ ക​ച്ച മു​റു​ക്ക് ത​പ്പു​ക​ളും ത​കി​ലു​ക​ളും പൊ​രു​തി മു​ഴ​ക്ക്… പു​തു​വ​ത്സ​രാ​ഘോ​ഷം: ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത് ര​ണ്ടു ല​ക്ഷം പേ​ര്‍, കാ​ര്‍​ണി​വ​ലി​ന് ഇ​ന്ന് സ​മാ​പ​നം

കൊ​ച്ചി: പ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച് 2026നെ ​വ​ര​വേ​റ്റ് കൊ​ച്ചി. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ത്ത​വ​ണ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വെ​ളി മൈ​താ​ന​ത്തും പ​രേ​ഡ് ഗ്രൗ​ണ്ടി​ലു​മാ​യി ര​ണ്ടു പ​പ്പാ​ഞ്ഞി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ക​ത്തി​ച്ച​ത്. കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ പ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച​ത്.

ഹൈ​ബി ഈ​ഡ​ന്‍ എം​പി​യാ​ണ് പ​പ്പാ​ഞ്ഞി​ക്ക് തീ​കൊ​ളു​ത്തി​യ​ത്. വെ​ളി മൈ​താ​ന​ത്ത് ന​ട​ന്‍ വി​ന​യ് ഫോ​ര്‍​ട്ട് ആ​ണ് പ​പ്പാ​ഞ്ഞി​ക്ക് തീ ​കൊ​ളു​ത്തി​യ​ത്. കൂ​ടാ​തെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി​യു​ടെ പ​ല ഭാ​ഗ​ത്താ​യി ഒ​രു​ക്കി​യ പ​പ്പാ​ഞ്ഞി​ക​ളെ​യും അ​ഗ്നി​ക്കി​ര​യാ​ക്കി.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് പ്ര​ത്യേ​ക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. റോ​ഡ് അ​രി​കി​ല്‍ പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍ അ​വ​സാ​നി​ക്കു​ന്ന ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കാ​ര്‍​ണി​വ​ല്‍ റാ​ലി ന​ട​ക്കും. വെ​ളി മൈ​താ​ന​ത്ത് നി​ന്നാ​ണ് റാ​ലി ആ​രം​ഭി​ക്കു​ന്ന​ത്. പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ റാ​ലി സ​മാ​പി​ക്കും.

Related posts

Leave a Comment