കാട്ടാനയെ പേടിച്ച് കഴിഞ്ഞിരുന്നത് വലിയ പാറയുടെ മുകളില്‍! മ​ന്ത്രിയുടെ ഇ​ട​പെ​ടൽ; വി​മ​ല​യ്ക്കും മ​ക​നും പാ​റ​മു​ക​ളി​ൽനി​ന്നു മോ​ച​നം

ഇ​ടു​ക്കി: കാ​ട്ടാ​ന​യെ ഭ​യ​ന്ന് ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 301 കോ​ള​നി​യി​ൽ പാ​റ​പ്പു​റ​ത്ത് ഷെ​ഡ് കെ​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വി​മ​ല​യ്ക്കും ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൻ സ​ന​ലി​നും ഇ​നി പു​തു​ജീ​വി​തം.

വി​മ​ല​യു​ടെ​യും മ​ക​ൻ സ​ന​ലി​ന്‍റെ​യും ദൈ​ന്യ​ത അ​റി​ഞ്ഞ മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

താ​മ​സി​ച്ചി​രു​ന്ന വീ​ട് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് ആ​ന​യെ ഭ​യ​ന്ന് ഉ​യ​ർ​ന്ന പാ​റ​യ്ക്ക് മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഷെ​ഡി​ലാ​യി​രു​ന്നു ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്.

മ​ക​ന്‍റെ ചി​കി​ൽ​സ​യും മു​ട​ങ്ങി​യി​രു​ന്നു. വൃ​ക്ക​രോ​ഗം മൂ​ല​വും മ​ക​നെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​ലും ജോ​ലി​ക്ക് പോ​കാ​ൻ വി​മ​ല​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

വി​മ​ല​യ്ക്ക് സ്ഥ​ല​വും വീ​ടും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തി​ന് മ​ന്ത്രി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, എ​സ്ടി പ്ര​മോ​ട്ട​ർ എ​ന്നി​വ​ർ വി​മ​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​പി.​ അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ​ത്തി പാ​റ​മു​ക​ളി​ലു​ള്ള വീ​ട് സ​ന്ദ​ർ​ശി​ച്ചു.

കാ​ളി എ​ന്ന വാ​ച്ച​റു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​മ​ല​യെ​യും മ​ക​നെ​യും മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം താ​ത്കാലി​ക​മാ​യി മാ​റ്റി താ​മ​സി​പ്പി​ച്ചു.

പു​തി​യ ക​ട്ടി​ലും കി​ട​ക്ക​യും പു​തു​വ​സ്ത്ര​ങ്ങ​ളും വാ​ങ്ങി ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

2001-​ൽ വി​മ​ല​യ്ക്ക് പ​ട്ട​യ​ഭൂ​മി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തു മൂ​ലം ഇ​വി​ടെ താ​മ​സി​ക്കാ​നാ​യി​ല്ല.

രോ​ഗാ​വ​സ്ഥ​യി​ലു​ള്ള മ​ക​ന് ചി​കി​ൽ​സ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment