കള്ളും ഭക്ഷണവും കഴിച്ചശേഷം പണം നൽകാതെ മുങ്ങിയാളെ മാനേജർ കൈയോടെ പൊക്കി; പിന്നീട് സംഘം ചേർന്നെത്തിയ യുവാവ് ഷാപ്പ്അടിച്ചു തകർത്തു; പാ​റ​യ്ക്ക​ൽ​ക​ട​വ്  ഷാപ്പിൽ നടന്ന ഗുണ്ടായിസം ഇങ്ങനെ…

കോ​ട്ട​യം: ഷാ​പ്പി​ൽ ക​യ​റി ക​ള്ളും ക​റി​യും ക​ഴി​ച്ചു. പൂ​സാ​യ​പ്പോ​ൾ പ​ണം ന​ല്കാ​തെ പോ​യി. ഷാ​പ്പ് മാ​നേ​ജ​ർ പു​റ​കെ ചെ​ന്നു പ​ണം വാ​ങ്ങി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ഷാ​പ്പ് അ​ടി​ച്ചു ത​ക​ർ​ത്തു. 30,000 രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​തി​ന് ഷാ​പ്പ് മാ​നേ​ജ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

ഒ​രാ​ളെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ​ക​ട​വ് ഭാ​ഗ​ത്തെ ക​ള്ളു​ഷാ​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ഏ​താ​നും പേ​ർ ചേ​ർ​ന്ന് ഷാ​പ്പി​ലെ​ത്തി വ​യ​റു​നി​റ​യെ ക​ള്ളും ക​റി​യും ക​ഴി​ച്ച ശേ​ഷം പ​ണം ന​ല്കാ​തെ പോ​യി. ഷാ​പ്പ് മാ​നേ​ജ​ർ പു​റ​കെ ചെ​ന്ന് പ​ണം വാ​ങ്ങി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നാ​ണെ​ന്നു പ​റ​യു​ന്നു.

കു​റെ ക​ഴി​ഞ്ഞ​പ്പോ​ൾ എ​ട്ടം​ഗ സം​ഘം ഷാ​പ്പി​ലെ​ത്തി ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​ലാ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts