കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളിക്ഷാ​മം ; കൃ​ഷി സീ​സ​ണ്‍ തു​ട​ങ്ങുമ്പോൾ  തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മത്തിന് കാരണമെന്ന് കർഷകർ

എ​ട​ത്വ: പു​ഞ്ച​ക്കൃ​ഷി ആ​രം​ഭി​ച്ച കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷം. ക​ള പ​റി​ക്ക​ലി​നും, പ​റി​ച്ചു ന​ട​ലി​നും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. കൃ​ഷി സീ​സ​ണ്‍ തു​ട​ങ്ങു​ന്പോ​ൾ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ള​പ​റി​ക്ക​ലി​ന​ന്േ‍​റ​യും, പ​റി​ച്ച് ന​ട​ലി​ന്േ‍​റ​യും സ​മ​യ​മാ​ണ്. വ​ളം ഇ​ട​ലി​നും, കീ​ട​നാ​ശി​നി ത​ളി​ക്ക​ലി​നും പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം.തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ക​ള​പ​റി​ക്ക​ലും, പ​റി​ച്ചു​ന​ട​ലും ക​ർ​ഷ​ക​ർ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ കൃ​ഷി സീ​സ​ണി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്നും, ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തും, കൃ​ഷി​വ​കു​പ്പും മു​ൻ​കൈ എ​ടു​ത്ത് ക​ർ​ക​രു​ടെ പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം

Related posts