കൺസഷൻ തന്നില്ലെങ്കിൽ..! കെഎസ്ആർടി സിയുടെ നഷ്ടം നികത്താൻ പാരലൽ വിദ്യാർഥികളുടെ റോഡ് തെണ്ടൽ; പരിഞ്ഞ് കിട്ടിയ പണം എംഡിക്ക് മണിയോർഡറായി അയച്ചു

consesationപ​ത്ത​നം​തി​ട്ട:  കെഎ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം നി​ക​ത്താ​നെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ സൗ​ജ​ന്യം നി​ഷേ​ധി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ തെ​ണ്ട​ൽ സ​മ​രം ന​ട​ത്തി.പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ഭി​ക്ഷ​യെ​ടു​ത്ത് ന​ഷ്ടം നി​ക​ത്തി​ത്ത​രാ​മെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്ക​രു​തെ​ന്നും പ​ത്ത​നം​തി​ട്ട കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്കു മാ​ർ​ച്ചു ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ര​മ​ണി​ക്കൂ​ർ ഭി​ക്ഷ​യെ​ടു​ത്തു ല​ഭി​ച്ച 486 രൂ​പ വി​ദ്യാ​ർ​ഥി​ക​ൾ കെഎസ്ആ​ർ​ടി​സി​ക്ക് എം​ഡി​ക്ക് മ​ണി​യോ​ർ​ഡ​റാ​യി അ​യ​ച്ചു​കൊ​ടു​ത്താ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​തി​ൻ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു ബേ​ബി, എ​സ്. രാ​ജീ​വ​ൻ, സി. ​ആ​തി​ര, അ​മൃ​ത് രാ​ജ്, ആ​കാ​ശ്, അ​നീ​ഷ് നാ​യ​ർ, അ​ശോ​ക് ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts