പാർലെ-ജി മന്ദിർ; രാ​മ​ക്ഷേ​ത്രം ബി​സ്ക്ക​റ്റി​ൽ നി​ർ​മി​ച്ച് യു​വാ​വ്; കൈയടിച്ച് സോഷ്യൽ മീഡിയ

കോ​ൽ​ക്ക​ത്ത: അ​യോ​ധ്യ​യി​ൽ ​പ്ര​തി​ഷ്ഠാ​ ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക ബി​സ്ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണു പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദു​ർ​ഗാ​പു​ർ സ്വ​ദേ​ശി ഛോട്ട​ൻ ഘോ​ഷ്. ഇ​രു​പ​തു കി​ലോ​ഗ്രാം പാ​ർ​ലെ-​ജി ബി​സ്ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണു ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

അ​ഞ്ചു ദി​വ​സ​മെ​ടു​ത്താ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു ഘോ​ഷ് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ 4×4 അ​ടി മോ​ഡ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബി​സ്ക്ക​റ്റി​നെ കൂ​ടാ​തെ തെ​ർ​മോ​കോ​ൾ, പ്ലൈ​വു​ഡ്, പ​ശ എ​ന്നി​വ​യും കു​റ​ഞ്ഞ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ബി​സ്ക്ക​റ്റ് മാ​തൃ​ക ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ ഘോ​ഷും സു​ഹൃ​ത്തു​ക്ക​ളും ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളാ​ണ്. കൗ​തു​ക​വും അ​ദ്ഭു​ത​വും നി​റ​ഞ്ഞ മാ​തൃ​ക​ക​ൾ ഘോ​ഷ് ഇ​തി​നും മു​മ്പും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ച​ന്ദ്ര​യാ​ൻ-3 മാ​തൃ​ക നി​ർ​മി​ച്ച് ഘോ​ഷ് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ സി​ലി​ഗു​രി സ്വ​ദേ​ശി​യാ​യ പ്രി​യ​ങ്ക ദേ ​രാ​മ​ക്ഷേ​ത്ര മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് നി​ർ​മി​ച്ച​തും വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു. ഏ​റെ​ക്കാ​ല​മാ​യി വീ​ട്ടി​ലി​രു​ന്ന് കേ​ക്ക് ത​യ്യാ​റാ​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ രാ​മ​ക്ഷേ​ത്ര മാ​തൃ​ക​യി​ലു​ള്ള കേ​ക്കി​ന് വ​ലി​യ തോ​തി​ലു​ള്ള പ്ര​ശം​സ​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ചെ​റി​യൊ​രു പ​തി​പ്പാ​യി​രു​ന്നു പ്രി​യ​ങ്ക നി​ര്‍​മി​ച്ച കേ​ക്ക്.

Related posts

Leave a Comment