സു​രേ​ഷ്ഗോ​പി​യു​മ​തോ​ർ​ത്തി​ല്ല…!ശ്രീ​രാ​മ​ഭ​ഗ​വാ​ന്‍റെ പേ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കു​വേ​ണ്ടി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി; പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​​​ശൂ​​​ർ: സു​​​രേ​​​ഷ് ഗോ​​​പി​​​ക്കു​​​വേ​​​ണ്ടി മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വോ​​​ട്ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​രാ​​​തി.

ഹി​​​ന്ദു​​​മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ​​​ദൈ​​​വ​​​മാ​​​യ ശ്രീ​​​രാ​​​മ​​​ന്‍റെ പേ​​​രു​​​പ​​​റ​​​ഞ്ഞ് ബി​​​ജെ​​​പി ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി വോ​​​ട്ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി.

മാ​​​ർ​​​ച്ച് 30 ന് ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഠാ​​​ണാ പൂ​​​തം​​​കു​​​ളം മൈ​​​താ​​​നി​​​യി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി സു​​​രേ​​​ഷ്‌​​​ഗോ​​​പി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന.

പ്ര​​​സം​​​ഗം ബി​​​ജെ​​​പി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ലൈ​​​വ് ആ​​​യി​​​രു​​​ന്നു. ശ്രീ​​​രാ​​​മ​​​ഭ​​​ഗ​​​വാ​​​നെ മ​​​ന​​​സി​​​ല്‍ ധ്യാ​​​നി​​​ച്ചു​​​കൊ​​​ണ്ട് സു​​​രേ​​​ഷ്‌​​​ഗോ​​​പി​​​ക്കു വോ​​​ട്ടു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞ​​​ത്.

എ​​​ൽ​​​ഡി​​​എ​​​ഫ് തൃ​​​ശൂ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Related posts

Leave a Comment