ആശിച്ച് മോഹിച്ച് കൈയിൽ കിട്ടിയപ്പോൾ..! പതിനയ്യായിരം രൂപയുടെ ഫോൺ ഓർഡർ ചെയ്തപ്പോൾ കിട്ടിയത്  പേരയ്ക്കാ ജ്യൂസ്; പൊൻകുന്നംകാരന് കിട്ടിയ പണിയിങ്ങനെ…

പൊ​ൻ​കു​ന്നം: സ്മാ​ർ​ട്ട് ഫോ​ണ്‍ ഓ​ർ​ഡ​ർ ചെ​യ്ത​പ്പോ​ൾ പാ​ഴ്സ​ലാ​യി ജ്യൂ​സ് കി​ട്ടി​യ​യാ​ൾ​ക്ക് പ​രാ​തി​യെ തു​ട​ർ​ന്ന് ഫോ​ണ്‍ പാ​ഴ്സ​ലെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഓ​ണ്‍ ലൈ​ൻ സ്ഥാ​പ​നം ഫോ​ണ്‍ എ​ത്തി​ച്ച​ത്. പൊ​ൻ​കു​ന്ന​ത്ത് ഡി​സൈ​നിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ചി​റ​ക്ക​ട​വ് മൂ​ന്നാം മൈ​ൽ ക​റ്റു​വെ​ട്ടി​യി​ൽ രാ​ജേ​ഷി​ന് നേ​ര​ത്തെ ഓ​ർ​ഡ​ർ ചെ​യ്ത പു​തി​യ റെ​ഡ് മീ 047 ​ഫോ​ണ്‍ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ക​ഴി​ഞ്ഞ 27നാ​ണ് രാ​ജേ​ഷ് ഓ​ണ്‍​ലൈ​ൻ വ​ഴി 15000 രൂ​പ ന​ൽ​കി ഫോ​ണി​ന് ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഫോ​ണി​നു പ​ക​രം കി​ട്ടി​യ​ത് ര​ണ്ടു പാ​ക്ക​റ്റ് പേ​ര​യ്ക്ക ജൂ​സാ​ണ്. വി​ത​ര​ണ​ക്കാ​ര​ന്‍റെ മു​ന്പി​ൽ വെ​ച്ച് പാ​ക്ക​റ്റ് തു​റ​ന്ന​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​നു പ​ക​ര​മെ​ത്തി​യ​ത് ജൂ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​ന്പ​നി​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​ണം തി​രി​കെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ ജ്യൂ​സ് പാ​ക്ക​റ്റ് തി​രി​കെ അ​യ​ച്ചു. പി​ന്നീ​ട് ക​ന്പ​നി ഫോ​ണ്‍ പാ​ഴ്സ​ലാ​യി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts