ടി​പി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് പൊട്ടി, വാ​യ​ന​ശാ​ല ത​ക​ർ​ത്തു ; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു മു​ന്നി​ൽ റീ​ത്ത്

ത​ല​ശേ​രി: ആർഎംപി നേതാവ് ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് സ്ഫോ​ട​നം. പ​ന്ത്ര​ണ്ടാം പ്ര​തി ജ്യോ​തി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ഇ​ട​വ​ഴി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സ്ഫോ​ട​നം ന​ട​ന്ന​ത്.

കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ന്നോ​ത്തുപ​റ​മ്പ് ക​ടു​ങ്ങാം​പൊ​യി​ലി​ലാ​ണ് സം​ഭ​വം. വി​ചാ​ര​ണക്കോ​ട​തി വെ​റു​തെ​വി​ട്ട ജ്യോ​തി ബാ​ബു​വി​നെ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ​ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചിരുന്നു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു.

സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോ​തി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തു​ള്ള ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​ രാത്രി ത​ക​ർ​ക്ക​പ്പ​ട്ടു. പ്രദേശത്തെ ര​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വച്ച സംഭവവുമുണ്ടായി. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.

ടിപി വ​ധ​ക്കേ​സ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.കേ​​​സി​​​ൽ ഒ​​​​മ്പ​​​​ത് പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി 20 വ​​​​ര്‍​ഷം ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ട​​​​വു​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചിരുന്നു.

ഇ​​​​തി​​​​ല്‍ ആ​​​​റ് പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മാ​​​​ക്കി. ഹൈ​​​​ക്കോ​​​​ട​​​​തി കു​​​​റ്റ​​​​ക്കാ​​​​രാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ പ​​​​ത്തും പ​​​​ന്ത്ര​​​​ണ്ടും പ്ര​​​​തി​​​​ക​​​​ളാ​​​​യ കെ.കെ. കൃ​​​​ഷ്ണ​​​​ന്‍, ജ്യോ​​​​തി​​​​ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍​ക്ക് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ​​​​യും വി​​​​ധി​​​​ച്ചു.

Related posts

Leave a Comment