ഇത് പറയേണ്ട എന്ന് കരുതിയതാണ്! യുപിയില്‍ തോല്‍പിച്ചത് വേറാരുമല്ല, പണിയെടുക്കാത്ത പ്രവര്‍ത്തകര്‍; അഞ്ഞടിച്ച് പ്രിയങ്ക; മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്രിയങ്ക വരണമെന്ന് ആവശ്യം

ല​ക്നൗ: യുപിയിലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ണി​യെ​ടു​ക്കാ​ത്ത​താ​ണ് എ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. റാ​യ്ബ​റേ​ല​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യാ​ൻ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

“ഇ​ത് പ​റ​യേ​ണ്ട എ​ന്ന് ക​രു​തി​യ​താ​ണ് എ​ങ്കി​ലും പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. റാ​യ്ബ​റേ​ലി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​ടി​യ വി​ജ​യം സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ജ​യ​മാ​ണ്. വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് സ​ഹാ​യി​ച്ച​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തി​ൽ വ​ലി​യ പ​ങ്കി​ല്ല.

‘ പ്രി​യ​ങ്ക ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു. സോ​ണി​യ​യും പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് റാ​യ്ബ​റേ​ലി​യി​ൽ നി​ന്ന് സോ​ണി​യ ഗാ​ന്ധി ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്. പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത​വ​ർ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും കി​ഴ​ക്ക​ൻ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി ന​ൽ​കി. പാ​ർ​ട്ടി​ക്ക് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​ർ ആ​രൊ​ക്കെ എ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാം.

പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​ർ ആ​രൊ​ക്കെ എ​ന്ന് ക​ണ്ടെ​ത്തും- അ​വ​ർ പ​റ​ഞ്ഞു.യു​പി​യി​ൽ ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് വി​ജ​യി​ക്കാ​നാ​യ​ത്. 2004 മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ച്ചി​രു​ന്ന അ​മേ​ഠി​യും ഇ​ത്ത​വ​ണ കൈ​വി​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ 44 സീ​റ്റു​ക​ളെ​ക്കാ​ൾ കേ​വ​ലം എ​ട്ടു സീ​റ്റു​ക​ൾ മാ​ത്രം നേ​ടാ​നേ കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ ക​ഴി​ഞ്ഞു​ള്ളൂ.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ന​ട​ത്തി​യ​ത്. അ​ശോ​ക് ഗെ​ലോ​ട്ടി​നും ക​മ​ൽ​നാ​ഥി​നും പി ​ചി​ദം​ബ​ര​ത്തി​നു​മെ​ല്ലാം മ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മേ താ​ത്​പ​ര്യ​മു​ള്ളൂ എ​ന്നും പാ​ർ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശി​ച്ച​പ്പോ​ൾ എ​ന്‍റെ സ​ഹോ​ദ​ര​ൻ പാ​ർ​ട്ടി​ക്ക് വേ​ണ്ടി ഓ​ടി ന​ട​ന്ന​പ്പോ​ൾ നി​ങ്ങ​ളൊ​ക്കെ എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രി​യ​ങ്ക യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്രിയങ്ക വരണമെന്ന് ആവശ്യം

യുപി​യി​ൽ 2022ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്കാ ഗാ​ന്ധി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ആ​വ​ശ്യം. പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ലു​യ​ർ​ന്ന ആ​വ​ശ്യ​ത്തോ​ട് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ർ അ​ത് ത​ള്ളി​ക്ക​ള​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ. ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ, ജി​ല്ലാ-​സി​റ്റി ഘ​ട​ക​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി പ്രി​യ​ങ്ക അ​ട​ച്ചി​ട്ട മു​റി​യി​ൽ പ്ര​ത്യേ​കം പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി.

Related posts