റിപ്പോർട്ട് പുറത്തുവിട്ടാൽ വിഗ്രഹങ്ങൾ ഉടയും! സ​ര്‍​ക്കാ​ര്‍ സ്ത്രീ​സൗ​ഹൃ​ദ​മാ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ള്‍ മാത്രം; സർക്കാരിനെതിരേ ആഞ്ഞടിച്ചു നടി പാർവതി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​ല വി​ഗ്ര​ഹ​ങ്ങ​ളും ഉ​ട​യു​മെ​ന്നും പാ​ര്‍​വ​തി പ​റ​ഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്ത്രീ​സൗ​ഹൃ​ദ​മാ​കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഇ​ല്ലാ​ത്ത​തു പ​ല​രും മു​ത​ലെ​ടു​ക്കു​ന്നു. സി​നി​മ​യി​ലെ ക​രു​ത്ത​രാ​യ ചി​ല​രാ​ണ് പ​രി​ഹാ​ര സെ​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന​ത്.

റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​കാ​ന്‍ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി സം​സാ​രി​ച്ച​പ്പോ​ള്‍ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ത​ന്നെ മാ​റ്റി നി​ര്‍​ത്തി നി​ശ​ബ്ദ​യാ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നും പാ​ര്‍​വ​തി വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment