എന്നോട് ഇത്തരം ചോദ്യം വേണ്ട ! തന്നോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്…

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായം മുഖം നോക്കാതെ പറയാനും നടിയ്ക്ക് പലപ്പോഴും മടിയില്ല.

അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദവുമാണ് പാര്‍വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്ന വ്യക്തി.

മമ്മൂട്ടിച്ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടിയുടെ പ്രസ്താവന സിനിമാരംഗത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു.

വലിയ തോതില്‍ പാര്‍വതി കേരളത്തില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കസബ വിവാദം. അന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ് പാര്‍വതി. ഇപ്പോഴിതാ തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നത് ആണെന്ന് തുറന്നു പറയുയാണ് നടി.

പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്.

താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു.

എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നടിയെന്ന നിലയില്‍ പലരും എടീ എന്ന് വിളിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി.

ഇതാണോ മലയാളി സംസ്‌കാരമെന്നും പാര്‍വതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത്തരത്തില്‍ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും പാര്‍വതി പറഞ്ഞു.

ഇത്തരം അഭിസംബോധനകള്‍ക്ക് താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.

നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകള്‍ക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.
ഇത്തരം പ്രവര്‍ത്തികള്‍ക്കുള്ള മാറ്റം വീടിനുള്ളില്‍ നിന്നു തന്നെ വരണമെന്നും എത്രയോ കാലങ്ങള്‍ കൊണ്ടുതന്നെ മാറേണ്ടതായിരുന്നു.

ഇപ്പോള്‍ നടക്കുന്നത് തിരുത്താന്‍ പറ്റുന്നതുപോലെ തിരുത്തണമെന്നും ഒരിക്കലും മിണ്ടാതിരിക്കരുതെന്നും പാര്‍വ്വതി പറയുന്നു.

Related posts

Leave a Comment