നടി പാര്‍വതി തിരുവോത്തിനെ പിറകെ നടന്ന് ശല്യം ചെയ്തു ! യുവാവിനെതിരെ കേസ്…

നടി പാര്‍വതി തിരുവോത്തിനെ പിന്തുടര്‍ന്നു ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്.

Read More

എന്നോട് ഇത്തരം ചോദ്യം വേണ്ട ! തന്നോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്…

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായം മുഖം നോക്കാതെ പറയാനും നടിയ്ക്ക് പലപ്പോഴും മടിയില്ല. അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദവുമാണ് പാര്‍വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്ന വ്യക്തി. മമ്മൂട്ടിച്ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടിയുടെ പ്രസ്താവന സിനിമാരംഗത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു. വലിയ തോതില്‍ പാര്‍വതി കേരളത്തില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കസബ വിവാദം. അന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ് പാര്‍വതി. ഇപ്പോഴിതാ തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നത് ആണെന്ന് തുറന്നു പറയുയാണ് നടി. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം…

Read More

കോഴിക്കോട് നോര്‍ത്തില്‍ നടി പാര്‍വതിയെ ഇറക്കി കളിക്കാന്‍ പിണറായി ! നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത് ആഷിഖും റിമയും; മലയാള സിനിമയിലെ ഒതുക്കലില്‍ നിന്നും മോചിതയാവുമോ നടി…

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ പാര്‍വതി തിരുവോത്തിന് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് അത്ര നല്ലകാലമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്കൊപ്പം ഉറച്ചു നിന്നതിന് പ്രതിഫലമെന്നവണ്ണം മലയാള സിനിമാലോകത്തു നിന്നും പാര്‍വതി നിഷ്‌കാസിതയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാര്‍വതിയക്ക് ലഭിച്ചത്. ഇനി മലയാള സിനിമയില്‍ ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ടാവാനിടയില്ല. ഈ അവസരത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നതായാണ് സൂചന. സിപിഎം അനുഭാവികളായ സിനിമാക്കാര്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎം സഹയാത്രികരായ ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും പാര്‍വതി സിപിഎം ബാനറില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. പാര്‍വതി മത്സരിച്ചാല്‍ യുവാക്കളുടെ വോട്ട് കുലയോടെ സിപിഎമ്മില്‍…

Read More

അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പ്രത്യാഘാതം കരുതിയതിലും വലുതായി ! മികച്ച വേഷങ്ങള്‍ ഇനി തനിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതോടെ നടി പാര്‍വതി സംവിധാനത്തിലേക്ക് കളം മാറ്റുന്നു…

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പം ഉറച്ചു നിന്നതിന്റെ പ്രത്യാഘാതം മലയാള സിനിമയില്‍ തന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാന്‍ പോന്നതാണെന്ന് അന്ന് നടി പാര്‍വതി തിരിച്ചറിഞ്ഞില്ല. മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയ്ക്ക് പക്ഷെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലൂടെ പലരുടെയും അനിഷ്ടത്തിനും പാത്രമായി. ഇതോടെ ഒരു കാലത്ത് തന്നെ വച്ച് സിനിമയെടുക്കാന്‍ മത്സരിച്ചവര്‍ ആരും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് വന്നതോടെ നടി അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി സംവിധായികയുടെ കുപ്പായത്തിലേക്ക് മാറുന്നതായി വിവരം. സംവിധായക സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിനയത്തിന് ഇടവേള എടുക്കുന്നതായാണ് നടി പറയുന്നതെങ്കിലും ചില അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് ഇപ്പോഴത്തെ ഈ അവസ്ഥയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. പല പ്രമുഖ നടന്മാരും പാര്‍വ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന. സംവിധായികയുടെ ജോലിയ്‌ക്കൊപ്പം അഭിനയം തുടരുന്നതിനും താരത്തിനു പദ്ധതിയുണ്ടെന്നാണ് സൂചന. ഏതായാലും ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ…

Read More