നീ​ല​ക്കു​യി​ൽ, നീ​ല​യി​ൽ തി​ള​ങ്ങി പാ​ർ​വ​തി: ഗ്ലാ​മ​റ​സ് ലു​ക്കി​ൽ പാ​റു എ​ന്ന് ആ​രാ​ധ​ക​ർ

പു​വ​ർ​ഷ​ത്തി​ൽ ഗ്ലാ​മ​റ​സാ​യി വ​ന്നു പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ച് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ബോ​ള്‍​ഡാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​മ​ന​സ് കീ​ഴ​ട​ക്കി​യി​ട്ടു​ള്ള താ​ര​മാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഇ​പ്പോ​ഴി​താ ബ്ലൂ ​സാ​റ്റി​ന്‍ ഡ്ര​സി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ടു​ക​യാ​ണ് താ​രം.

ഔ​ട്ട് ഓ​ഫ് സി​ല​ബ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കെ​ത്തി പി​ന്നീ​ട് നോ​ട്ട്ബു​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് പാ​ര്‍​വ​തി. പി​ന്നീ​ട് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത താ​ര​ത്തി​ന് ബ്രേ​ക്ക്ത്രൂ ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ​ത് മാ​രി എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ്. പി​ന്നീ​ടി​ങ്ങോ​ട്ട് താ​ര​ത്തി​ന് കി​ട്ടി​യ​ത​ത്ര​യും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

ചു​രു​ങ്ങി​യ സ​മ​യംകൊ​ണ്ട് ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത താ​രം ത​മി​ഴി​ലും ബോ​ളി​വു​ഡി​ലു​മ​ട​ക്കം തി​ള​ങ്ങി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് താ​രം കൂ​ടു​ത​ലാ​യും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്.

അ​ഭി​ന​യ​ത്തി​നു പു​റ​മേ സി​നി​മാ​മേ​ഖ​ല​യി​ലെ ലിം​ഗ​സ​മ​ത്വ​ത്തി​നു​വേ​ണ്ടി തു​റ​ന്ന് വാ​ദി​ക്കു​ന്ന​യാ​ളും വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വി​ന്‍റെ സ്ഥാ​പ​ക അം​ഗ​വു​മാ​ണ്. ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ പ​ല​പ്പോ​ഴും പാ​ര്‍​വ​തി വെ​ട്ടി​ത്തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ബോ​ള്‍​ഡാ​യ ഡ്ര​സിം​ഗി​ലൂ​ടെ​യും എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ഓ​ഫ് ഷോ​ള്‍​ഡ​ര്‍ ഫ്ലെ​യേ​ര്‍​ഡ് സാ​റ്റി​ന്‍ ഡ്ര​സി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ടു​ക​യാ​ണ് താ​രം. “ഇ​താ നി​ന്നെ നോ​ക്കു​ന്നു, ഡെ​ലീ​ഷ്യ​സ് 2026… ലെ​റ്റ്സ് ഡാ​ന്‍​സ്…’ എ​ന്ന ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യാ​ണ് പാ​ര്‍​വ​തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വെ​ൻ​ക​ട്ട് ഗോ​ഡാ​മ​ൻ ഡി​സൈ​നേ​ഴ്സി​ന്‍റെ ഡേ​ലു​ലു ക​ള​ക്‌ഷ​ന്‍​സി​ല്‍ നി​ന്നു​ള്ള ഔ​ട്ട്ഫി​റ്റാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ന്‍​കാ​ന്‍ സ്ട്ര​ക്ച്ച​റു​ള്ള പാ​ന​ൽ ചെ​യ്ത ഫ്ലേ​ർ​ഡ് സ്ക​ർ​ട്ടാ​ണ് ഈ ​ഔ​ട്ട്ഫി​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. സ്ത്രീ​യു​ടെ മു​ഖം പ്രി​ന്‍റ് ചെ​യ്ത ഈ ​ബ്ലൂ ഡ്ര​സില്‍ ചി​ക് ബോ ​ഡീ​റ്റൈ​യി​ലിം​ഗു​ള്ള കോ​ർ​സെ​റ്റു​മു​ണ്ട്. സെ​ക്സി ഗ്ലാ​മ​ര്‍ ലു​ക്കി​ലു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ത​രം​ഗ​മാ​കു​ക​യാ​ണ്.

Related posts

Leave a Comment