വി​ല​ക്ക് ലം​ഘി​ച്ച പ്ര​വാ​സി​ക​ൾ ഇ​നി ഗ​ൾ​ഫ് കാ​ണി​ല്ല; പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടും

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വി​ല​ക്ക് ലം​ഘി​ച്ച പ്ര​വാ​സി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടും. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​സ​ജി​ത്ത് ബാ​ബു​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ല​ക്കു ലം​ഘി​ച്ച ര​ണ്ടു പ്ര​വാ​സി​ക​ൾ ഇ​നി ഗ​ൾ​ഫ് കാ​ണി​ല്ല. വി​ല​ക്ക് ലം​ഘി​ച്ചാ​ൽ ഇ​തേ ന​ട​പ​ടി തു​ട​രും. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ചു​പേ​ർ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കി​ല്ലെ​ന്നു നി​ർ​ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​വ​രെ അ​ങ്ങ​നെ ത​ന്ന കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്നു. ഇ​നി അ​ഭ്യ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ർ ആ​വ​ർ​ത്തി​ച്ചു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ മു​ഴു​വ​ൻ ക​ട​ക​ളും നി​ർ​ബ​ന്ധ​മാ​യി തു​റ​ക്ക​ണ​മെ​ന്ന് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ത്സ്യ, മാം​സ വി​ൽ​പ​ന അ​നു​വ​ദി​ക്കു​മെ​ന്നും ആ​ളു​കൂ​ടി​യാ​ൽ അ​ട​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment