പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം; നെ​ടു​മ്പാ​ശേ​രി​യി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി: പാ​സ്പോ​ർ​ട്ടി​ൽ കൃ​ത്രി​മം കാ​ണി​ച്ച ര​ണ്ടു​യാ​ത്ര​ക്കാ​ർ നെ​ടു​മ്പാ​ശേ​രി​യി​ൽ അ​റ​സ്റ്റി​ലാ​യി. ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും മി​ലി​ന്‍റ എ​ക്സ്പ്ര​സി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന ഹ​രി​യാ​ന സ്വ​ദേ​ശി അ​ജി​ത്ത് കു​മാ​ർ (28), കൊ​ച്ചി​യി​ൽ​നി​ന്നും ക്വാ​ലാ​ലം​പൂ​രി​ലേ​ക്കു പോ​കാ​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ന​ന്ത​രാ​ജ് (30) എ​ന്നി​വ​രാ​ണ് സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

അ​ജി​ത്ത് കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടി​ലെ ഒ​രു​പേ​ജ് കീ​റി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ന​ന്ത​കു​മാ​റി​ന്‍റെ പാ​സ്പോ​ർ​ട്ടി​ൽ ഒ​രു​പേ​ജ് കീ​റി​മാ​റ്റി​യ ശേ​ഷം മ​റ്റൊ​രു പേ​ജ് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.

Related posts