വിദേശത്തു ജോലിക്കുപോയ ഭര്‍ത്താവിന് വാട്‌സാപ്പ് അയച്ച് ഭാര്യ ഇന്നലെ കണ്ട കാമുകനൊപ്പം പോയി, രണ്ടരവയസുകാരിയായ മകളെ ഉപേക്ഷിച്ചത് അയല്‍വാസിയുടെ മുറ്റത്ത്, ഒരുദിവസം കൂടെകഴിഞ്ഞശേഷം യുവതിയെ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി, കൊല്ലത്തെ പ്രണയം ഇങ്ങനെ

സോഷ്യല്‍മീഡിയ പ്രണയത്തില്‍ ഒരു കുടുംബം കൂടി തകര്‍ന്നു. വാട്‌സാപ്പിലൂടെ കണ്ട യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ കൊല്ലം പത്തനാപുരംകാരിയായ യുവതിക്കാണ് ആദ്യം ഭര്‍ത്താവിനെയും പിന്നെ കാമുകനെയും നഷ്ടമായത്. പോലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മാങ്കോട് സ്വദേശിയും രണ്ടര വയസുള്ള കുഞ്ഞിന്റെ മാതാവുമായ ഇരുപത്തിയഞ്ചുകാരിയെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം പന്ത്രണ്ടിന് രാവിലെ 11.45-നാണ് മകളെ മാങ്കോട് ഒരിപ്പുറം കോളനിയില്‍ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞത്. ഇഷ്ടപ്പെടുന്ന മറ്റൊരാളുമായി ജീവിക്കാന്‍ തീരുമാനിച്ചതായി വിദേശത്തുള്ള ഭര്‍ത്താവിനെ വാട്സ്ആപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഭര്‍ത്താവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് യുവതി പിടിയിലായത്.

യുവതി വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട അടിമാലി സ്വദേശിയായ ഇസോബിന്‍ ഐസക് എന്നയാള്‍ക്കൊപ്പമാണു പോയത്. പോലീസ് തെരയുന്നുണ്ടെന്നു ബോധ്യമായതോടെ ഇയാള്‍ പിറ്റേന്നു തന്നെ യുവതിയെ ഉപേക്ഷിച്ചു. വീട്ടിലേക്കു പോകാന്‍ മാര്‍ഗമില്ലാതായതോടെ യുവതി കാര്യറയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടുകയായിരുന്നു. വിദേശത്തുള്ള ഭര്‍ത്താവ് ഭാര്യയെ ഇനി വേണ്ടെന്ന നിലപാടിലാണ്.

Related posts