ലാലേട്ടന്‍ മാസാണ്, മരത്തിന്റെ മുകളില്‍ നിന്ന് ഡ്യൂപ്പില്ലാതെ എടുത്തുചാടി മോഹന്‍ലാല്‍; ഒടിയനിലെ വീഡിയോ പങ്കുവെച്ച് പീറ്റര്‍ ഹെയ്ന്‍, സൂപ്പര്‍മാനെന്ന് ആരാധകര്‍

ഒടിയനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.

സമര്‍പ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്.

Related posts