പത്താകുളങ്ങര ബീച്ചിൽ  യുവാവിനെ സംഘം ചേർന്ന് കുത്തികൊലപ്പെടുത്തിയ സംഭവം: ഒ​ളി​വി​ലാ​യിരുന്ന പ്രതി സ​രു​ണ്‍ കീ​ഴ​ട​ങ്ങി

വൈ​പ്പി​ൻ: പത്താകുളങ്ങര ബീച്ചിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് അ​ഞ്ച​ല​ശേ​രി സ​രു​ണ്‍(24) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. നെ​ടു​ന്പാ​ശേരി​യി​ലെ സി​എഎ​ഫ്എ​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് തൃ​ശി​നാ​പ്പി​ള്ളി ചെ​ട്ടി​പ്പാ​ള​യം സ്വ​ദേ​ശി ഗ​ജേ​ന്ദ്ര​നാണ്(35) പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽ കുത്തേറ്റ് മരിച്ചത്.

ഏ​ഴം​ഗ​സം​ഘ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​റാം പ്ര​തിയാണ് സരുൺ. പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ക​ഴി​ഞ്ഞ രാ​ത്രി മു​ന​ന്പം എ​സ്ഐ ടി.​വി. ഷി​ബു​വി​ന്‍റെ മു​ന്നി​ൽ പ്ര​തി കീ​ട​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​ന്ന് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts