രാത്രിയിൽ മതിൽ ചാടിയെത്തുന്ന ഭാര്യയുടെ കാമുകനെ പതുങ്ങിയിരുന്ന് പിടിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു കൊലപ്പെടുത്തി;ഭർത്താവിനെ തിരക്കിയിറങ്ങിയ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച


പാ​റ്റ്ന: ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ജ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണു സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട​യാ​ൾ​ക്കു പ്ര​തി​യു​ടെ ര​ണ്ടാം ഭാ​ര്യ​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഇ​യാ​ൾ യു​വ​തി​യെ കാ​ണു​ന്ന​തി​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി. ഈ ​സ​മ​യം പ്ര​തി ഇ​യാ​ളെ പി​ടി​കൂ​ടി കൊ​ല​പ്പെ​ടു​ത്തു​ക​യും ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​ട്ടും യു​വാ​വ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ, ഭ​ർ​ത്താ​വി​നെ അ​ഞ്ചു പേ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​യ​ൽ​വീ​ട്ടു​കാ​ർ ഭ​ർ​ത്താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണു പ​രാ​തി​യി​ൽ ആ​രോ​പി​ച്ച​ത്.

Related posts

Leave a Comment