ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ഏ​ഞ്ച​ൽ​സി​ന് തു​ട​ക്കം കു​റി​ക്കാ​ൻ പേ​ട്രി​യ​റ്റ്

മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം, മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന, പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പേ​ട്രി​യ​റ്റ്. 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​രേ​സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ഇ​പ്പോ​ഴി​താ, 24-ാമ​ത് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ഏ​ഞ്ച​ൽ​സി​ന് തു​ട​ക്കം കു​റി​ച്ച് എ​ത്തു​ക​യാ​ണ് പേ​ട്രി​യ​റ്റ്.

ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ഏ​ഞ്ച​ൽ​സി​ൽ 27 സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഇ​തി​ൽ ഏ​ഴ് ഫീ​ച്ച​ർ ഫി​ലി​മു​ക​ളും ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളും 18 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ആ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ജ​പ്പാ​ൻ, ഫ്രാ​ൻ​സ്, യു​കെ, നെ​ത​ർ​ല​ൻ​ഡ്‌​സ്, ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വെ​ലി​ൽ ഉ​ണ്ടാ​കു​ക. ഏ​പ്രി​ൽ 23 മു​ത​ൽ 26 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റി​ൽ, രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നി​റ​ങ്ങു​ന്ന വി​ര​മി​ച്ച ജെ​എ​ജി ഓ​ഫീ​സ​റാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ യു​ദ്ധ​രം​ഗ​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്നി​ല​ധി​കം പോ​സ്റ്റ​റു​ക​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ചി​ത്രം 2026 ഏ​പ്രി​ൽ 23നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്. സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നേ​ഴ്സ്- ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്ര​ഫി- വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ- ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്- സു​നി​ൽ സി​ങ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട്- വൈ​ശാ​ഖ് പി.​വി, മേ​ക്ക​പ്പ്- ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ്- അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം- ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ- ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം- ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലി​നു ആ​ന്‍റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ഫാ​ന്‍റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ്- ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ്- ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി​ഐ ക​ള​റി​സ്റ്റ്- ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, ഡി​സ്ട്രി​ബൂ​ഷ​ൻ- ആ​ന്‍ മെ​ഗാ മീ​ഡി​യ, ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ- ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.

Related posts

Leave a Comment