’20 ദി​വ​സ​ത്തെ ഷൂ​ട്ട്, സി​നി​മ ക​ണ്ട​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി, ക​ടു​ത്ത നി​രാ​ശ തോ​ന്നി, പ​ക്ഷെ എ​ന്‍റെ വേ​ദ​ന ആ​ര് കാ​ര്യ​മാ​ക്കാ​നാ​ണ്?’; പു​ഷ്പ 2 വി​നെ​ക്കു​റി​ച്ച് ന​ടി ദി​വി വാ​ഥ്യ

അ​ല്ലു അ​ര്‍​ജു​ന്‍ ചി​ത്രം പു​ഷ്പ 2 ദ ​റൂ​ളി​നെ​തി​രെ ന​ടി ദി​വി വാ​ഥ്യ. ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്റെ ക​ഥാ​പാ​ത്രം വ​ലു​തും പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ത്രം സ്‌​ക്രീ​നി​ല്‍ ക​ണ്ട​പ്പോ​ള്‍ നി​രാ​ശ തോ​ന്നി​യെ​ന്നാ​ണ് ദി​വി പ​റ​യു​ന്ന​ത്.

‘എ​ന്നോ​ട് ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍ വ​ലി​യ വേ​ഷ​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. വേ​ര്‍ ഈ​സ് പു​ഷ്പ 2 ദി ​റൂ​ളി​ന്‍റെ ടീ​സ​ര്‍ വ​ന്ന​പ്പോ​ള്‍ എ​നി​ക്ക് ഒ​രു​പാ​ട് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മ ക​ണ്ട​പ്പോ​ള്‍ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍​ന്നു. അ​തെ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു. അ​തെ, എ​നി​ക്ക് സ​ങ്ക​ടം തോ​ന്നി. പ​ക്ഷേ, എ​ന്‍റെ വേ​ദ​ന ആ​ര് കാ​ര്യ​മാ​ക്കാ​നാ​ണ്? തോ​ളി​ല്‍ ത​ട്ടി മു​ന്നോ​ട്ട് പോ​വു​ക മാ​ത്ര​മേ ചെ​യ്യാ​നു​ള്ളൂ.

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സി​നി​മ കാ​ണാ​ന്‍ പോ​യ​ത്. പ​ത്ത് ദി​വ​സ​മാ​ണ് സി​നി​മ​യ്ക്കാ​യി ഡ​ബ്ബ് ചെ​യ്ത​ത്. 20 ദി​വ​സം അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ഞാ​ന്‍ ന​ന്നാ​യി അ​ഭി​ന​യി​ച്ചെ​ന്നും അ​റി​യാം. പ​ക്ഷേ, സി​നി​മ ക​ണ്ട​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി. അ​ല്ലു അ​ര്‍​ജു​ന്‍ അ​വ​ത​രി​പ്പി​ച്ച പു​ഷ്പ​യെ പി​ന്തു​ട​രു​ന്ന മി​ന്നു ഉ​മ ദേ​വി എ​ന്ന റി​പ്പോ​ര്‍​ട്ട​റു​ടെ വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ എ​നി​ക്ക്’ ‌എ​ന്ന് ദി​വി വാ​ഥ്യ പ​റ​ഞ്ഞു.

Related posts

Leave a Comment