വ​ണ്ടി​പ്പെ​രി​യാ​ര്‍ ജി​നു വ​ധം: പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും

തൊ​ടു​പു​ഴ: വ​ണ്ടി​പ്പെ​രി​യാ​ര്‍ മ്ലാ​മ​ല​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും സ​ഹോ​ദ​ര​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ.

മ്ലാ​മ​ല പു​തു​വ​ല്‍ ഭാ​ഗ​ത്ത് മു​ള​ങ്ങാ​ശേ​രി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ ജി​നു​വി​നെ (21) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി മ്ലാ​മ​ല പു​തു​വ​ല്‍ ക​ള്ളി​ക്ക​ല്‍ അ​നീ​ഷ് രാ​ഘ​വ​ന്‍ (അ​നി​യാ​ച്ച​ന്‍ 41), ര​ണ്ടാം പ്ര​തി കൊ​ല്ല​പ്പ​ള്ളി​ല്‍ മ​ജീ​ഷ് മോ​ഹ​ന​ന്‍ (46), മൂ​ന്നാം പ്ര​തി തു​രു​ത്തി കി​ഴ​ക്കേ​ല്‍ ജോ​ബി​ന്‍ ആ​ന്‍റ​ണി (എ​ബി​ന്‍ 40) എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ​സ്.​എ​സ്. സീ​ന ശി​ക്ഷി​ച്ച​ത്.

കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​മേ ജി​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ സി​ബി​ച്ച​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. 2020 ജൂ​ലൈ 11ന് ​രാ​ത്രി മ്ലാ​മ​ല പു​തു​വ​ല്‍ ഭാ​ഗ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Related posts

Leave a Comment