അപകടങ്ങൾ പതിവായ പാ​ട്ടി​കു​ളത്ത് പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടു​ന്ന​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം കി​ഴ​ക്കേ​ക്കാ​ട്ടി​ൽ അ​പ​ക​ടം പ​തി​വാ​യ​തും അ​ന്പ​തു​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള ര​ണ്ടു​പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടി​യു​ള്ള പു​ന​ർ​നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​തി​കു​റ​ഞ്ഞ ര​ണ്ടു​പാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചും നി​യ​ന്ത്ര​ണം​വി​ട്ടും ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

ച​ര​ക്കു​ലോ​റി​ക​ൾ പ​ല​ത​വ​ണ കൈ​വ​രി​ക​ളി​ൽ ഇ​ടി​ച്ച് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞും അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് വീ​തി​കു​റ​ഞ്ഞ ര​ണ്ടു​പാ​ല​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

അ​ന്പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച വീ​തി​കു​റ​ഞ്ഞ പാ​ലം പൊ​ളി​ച്ച് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ണ്ടു​മാ​സം​മു​ന്പ് പാ​ലം പ​ണി തു​ട​ങ്ങി​യ​ത്.അ​ടു​ത്ത​മാ​സം പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts