തമിഴ്നാട്ടിൽ നിന്നും സിമന്‍റുമായി വരുകയായിരുന്ന ലോറി പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട് മറി​ഞ്ഞു ; ഡ്രൈവർക്ക് സാരമായ പരിക്ക്

വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ചു ചെ​രി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി​ഡ്രൈ​വ​റെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സേ​തു​മാ​ധ​വ​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു പാ​ട്ടി​കു​ളം ശി​വ​ദാ​സി​ന്‍റെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നു അ​പ​ക​ട​വ​ള​വി​ൽ ത​ക​ര​വീ​പ്പ​ക​ൾ വ​ച്ച​തു​മൂ​ലം ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ റോ​ഡു വീ​തി​കു​ട്ടു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളും ന​ശി​ച്ചു.

ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സും ഇ​ട​തു​വ​ശ​വും ത​ക​ർ​ന്നു.ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് സി​മ​ന്‍റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് എ​ട്ടു​ലോ​റി​ക​ൾ വീ​ട്ടു​മ​തി​ലി​ലും ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts