കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി നിക്ഷാൻ സ്റ്റാഫ് അംഗങ്ങൾ. ക്ലീൻ വേവ്സ് കാന്പയനിന്റെ ഭാഗമായാണ് അൻപതോളം വരുന്ന നിക്ഷാൻ ജീവനക്കാർ പയ്യാമ്പലം ബീച്ച് വൃത്തിയാക്കിയത്.ശുചീകരണത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇന്റർർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആചാരണത്തോടനുബന്ധിച്ചാണ് നിക്ഷാൻ ഈ കാന്പയിൻ ആവിഷ്കരിച്ചത്.
നിക്ഷാനിലെ മാനേജർമാർ അടക്കം വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാർ ഈ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലം ബീച്ചിന്റെ ശുചിത്വം ഉറപ്പുവരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനുമായാണ് നിക്ഷാൻ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി “ക്ലീൻ വേവ്സ് കണ്ണൂർ’ എന്ന പേരിൽ പയ്യാമ്പലം ബീച്ചിൽ ഈ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
